ഫലപ്രദ തോക്കുനിയന്ത്രണ നിയമം വേണമെന്ന് ഹിലരി; അഭിപ്രായം അനവസരത്തിലെന്ന് വൈറ്റ് ഹൗസ്
ലാസ് വേഗസ്: ലാസ്‌വേഗസില്‍ 59 പേരുടെ മരണത്തിനും നൂറു കണക്കിനാളുകള്‍ക്ക് പരുക്കേല്‍ക്കുന്നതിനും ഇടയാക്കിയ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതോടൊപ്പം കര്‍ശനമായ തോക്കു നിയന്ത്രണ നിയമം നടപ്പാക്കുന്നതിനു ഫലപ്രദ നടപടികള്‍ സ്വീകരിക്കണമെന്ന് ഹിലരി ക്ലിന്റന്‍.
ഫയര്‍ ആം വാങ്ങുന്നതിനുള്ള നടപടികള്‍ ലളിതമാക്കണമെന്ന ഗണ്‍കണ്‍ട്രോള്‍ ലോബിയുടെ ആവശ്യം നിയമനിര്‍മാണം വഴി നടപ്പാക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തുന്ന നാഷണല്‍ റൈഫിള്‍ അസ്സോസിയേഷനെ വിമര്‍ശിക്കുന്നതിനും ഹില്ലരി തയാറായി. ഇന്നലെ നടന്ന കൂട്ടകുരുതിയെ കുറിച്ച് ഡമോക്രാറ്റിക് പാര്‍ട്ടിയിലെ സമുന്നത നേതാക്കന്മാരില്‍ ആദ്യം പ്രതികരിച്ചത് ഹിലരിയാണ്.
എന്നാല്‍ ഹിലരി ക്ലിന്റന്റെ അഭിപ്രായം അനവസരത്തിലുള്ളതാണെന്ന് വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി സാറ ഹക്കബി അഭിപ്രായപ്പെട്ടു.
വിമര്‍ശിക്കുന്നത് എളുപ്പമാണ്. എന്നാല്‍ ഈ സംഭവത്തില്‍ ഒരാളുടെ കൈയിലാണ് രക്തകറയുള്ളത്. അത് ഷൂട്ടര്‍ മാത്രമാണെന്ന് ഹക്കബി പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെ കുറിച്ചാണ് ഇപ്പോള്‍ ചിന്തിക്കേണ്ടത്. അമേരിക്കയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് സാധാരണ സംഭവമായി മാറിയിരിക്കുന്നു- ഹക്കബി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."