HOME
DETAILS
MAL
ജൈവകൃഷി വിളവെടുപ്പ് നടത്തി
backup
August 12 2016 | 21:08 PM
വെങ്കിടങ്ങ്: പാടൂര്‍ വാണിവിലാസം സ്കൂളിലെ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ ജൈവകൃഷിയുടെ വിളവെടുപ്പ് പി.ടി.എ പ്രസിഡന്റ് ടി.വി ഹരിദാസന്റെ അധ്യക്ഷതയില്‍ വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി.എം.ശങ്കര്‍ ഉദ്ഘാടനം ചെയ്തു.
അന്താരാഷ്ട്ര പയര്‍വിള വര്‍ഷത്തോടനുബന്ധിച്ച് 30 സെന്റ് സ്ഥലത്ത് ഒരു മീറ്റര്‍ നീളം വരുന്ന പയര്‍, മത്തന്‍, കൂര്‍ക്ക, കയ്പ എന്നിവയാണ് വിളവെടുത്തത്. വൈസ് പ്രസിഡന്റ് സണ്ണി വടക്കന്‍, മെമ്പര്‍മാരായ മിനി ബാബു, അപ്പു ചീരോത്ത്, വിമല, മാനേജര്‍ പ്രതിനിധി കെ.എല്‍ ജോര്‍ജ്ജ്, കൃഷി ഓഫീസര്‍ അനിത, മുന്‍കൃഷി ഓഫിസര്‍ ഡോ.എ.ജെ വിവന്‍സി എന്നിവര്‍ സംസാരിച്ചു.
പ്രധാനാധ്യാപിക കെ.ആര് റീന സ്വാഗതവും, കാര്‍ഷിക ക്ലബ്ബ് കണ്‍വീനര്‍ ടി.ടി പയസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."