കണ്ണൂരില്‍ വ്യാപക അക്രമം: ജനരക്ഷാ യാത്രയ്ക്കു പിന്നാലെ അക്രമ സംഭവങ്ങള്‍
പയ്യന്നൂര്‍: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഉദ്ഘാടനം ചെയ്ത ജനരക്ഷായാത്ര പ്രയാണമാരംഭിച്ചപ്പോള്‍ തന്നെ വ്യാപക അക്രമം.
ജനരക്ഷയാത്രയില്‍ പങ്കെടുത്ത് തിരിച്ചുപോകുകയായിരുന്ന ബി.ജെ.പി പ്രവര്‍ത്തകരുടെ വാഹനത്തിനു നേരേ കരിവെള്ളൂര്‍, കാലിക്കടവ്, ചെറുവത്തൂര്‍ എന്നിവിടങ്ങളില്‍ കല്ലേറുണ്ടായി. സി. പി. എം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെന്നാണ് ആരോപണം. ഇതിനെ ചെറുക്കുന്നതിനായി ബി.ജെ.പി പ്രവര്‍ത്തകരും റോഡിലിറങ്ങിയതോടെ സംഘര്‍ഷം രൂക്ഷമായി.
സി.പി.എം പ്രവര്‍ത്തകരുടെ വിടിനു നേരെ കരിവെള്ളൂരില്‍ യാത്ര കഴിഞ്ഞ് തിരിച്ചു പോകുകയായിരുന്ന ബി.ജെ.പി പ്രവര്‍ത്തകരും കല്ലെറിഞ്ഞു. തെരുവുയുദ്ധത്തിലേക്ക് നീങ്ങിയ ഇവിടെ പൊലിസെത്തിയാണ് സംഘര്‍ഷമൊഴിവാക്കിയത്. മൂന്ന് ബസുകളില്‍ കാസര്‍കോട്ടേക്ക് മടങ്ങിയ ബി.ജെ.പി പ്രവര്‍ത്തകര്‍ കരിവെള്ളൂരില്‍ കല്ലേറു തടയാന്‍ റോഡിലിറങ്ങിയത് സംഘര്‍ഷത്തിനിടയാക്കി. കരിവെള്ളൂരില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ കല്ലേറില്‍ റോഡരികിലെ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ എ.ടി. എം തകര്‍ന്നു. മുന്‍വശത്തെ ചില്ലുകളും ഇവരില്‍പ്പെട്ട സംഘം അടിച്ചുതകര്‍ത്തു.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഈ മേഖലയില്‍ വ്യാപക അക്രമമുണ്ടായത്. കാലിക്കടവിലും ചെറുവത്തൂരിലും യാത്രകഴിഞ്ഞുമടങ്ങുകയായിരുന്നവര് അക്രമമഴിച്ചുവിട്ടതായി പരാതിയുണ്ട്. കാലിക്കടവില്‍ സി.പി. എം കൊടിമരങ്ങളും ബോര്‍ഡും തകര്‍ത്തു. ചെറുവത്തൂരില്‍ കെ. എച്ച് ആശുപത്രിക്കു നേരെയും അക്രമമഴിച്ചുവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."