ശശികലയുടെ പരോള്‍ പരിഗണനയിലെന്ന് ജയില്‍ അധികൃതര്‍
ബംഗളൂരു: എ.ഐ.ഡി.എംകെ നേതാവ് ശശികലയുടെ പരോള്‍ പരിഗണനയിലെന്ന് കര്‍ണാടക പരപ്പന അഗ്രഹാര ജയിലധികൃതര്‍.
15 ദിവസത്തെ പരോളിനാണ് ശശികല അപേക്ഷ നല്‍കിയത്. ചെന്നൈയിലെ ആശുപത്രിയല്‍ കഴിയുന്ന ഭര്‍ത്താവ് വി.നടരാജന്റെ ഹൃദയ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് 15 ദിവസത്തെ പരോളിനായി ശശികല നല്കിയ അപേക്ഷ കഴിഞ്ഞ ദിവസം ലഭിച്ചുവെന്നും നിയമ വിഭാഗത്തിന്റെ പരിഗണനയിലാണ് അപേക്ഷയെന്നും ജയില്‍ സുപ്രണ്ട് പി.എസ് രമേശ് പറഞ്ഞു.
ഹൃദ്രോഗത്തിന് പുറമെ കിഡ്നി രോഗ ബാധിതനും കൂടിയാണ് നടരാജന്.
ഇദ്ദേഹത്തെ കഴിഞ്ഞ മാസമാണ് ചെന്നൈ കോര്പറേഷന് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
കിഡ്നി മാറ്റവയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ നടരാജനോട് ആവശ്യപ്പെട്ടത്.
അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടുള്ള സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ ശശികല കര്‍ണാടകയില്‍ ജയിലിലാണ്.
ശശികലക്കൊപ്പം ബന്ധുക്കളായ ഇളവരാശിയും വി.എന്‍ സുധാകരനും ഇതേ കേസില്‍ നാലു വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."