HOME
DETAILS
MAL
പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു
backup
August 12 2016 | 21:08 PM
കുന്നംകുളം: കുന്നംകുളം നഗരസഭ 12, 13, 14 വാര്‍ഡുകളായ അടുപ്പൂട്ടി പ്രദേശത്ത് ഡെങ്കിപനിയും മലേറിയയും റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ നഗരസഭ ആയുര്‍വ്വേദ ഡിസ്പെന്‍സറിയുടെ നേതൃത്വത്തില്‍ പകര്‍ച്ച പനിക്ക് എതിരായുള്ള പ്രതിരോധ മരുന്നുകളും കൊതുകിനെതിരായുള്ള ധൂപ ചൂര്‍ണ്ണം എന്നിവയും വിതരണം ചെയ്തു.
ശരീരത്തിന് രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുളള ആയുര്‍വ്വേദ മരുന്നുകളാണ് വാര്‍ഡുകളില്‍ വിതരണം ചെയ്തത്. രാവിലെ മുതല്‍ തന്നെ എല്ലാ വീടുകളിലും ആയുര്‍വ്വേദ ഡോക്ടറായ ഡോ.ഹസീന, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ടി ഹരിദാസ്, നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് സുമ ഗംഗാധരന്, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ഷാജി ആലിക്കല്‍, കൗണ്‍സിലര്‍മാരായ ബീന ലിബിനി, സുനിത ശിവരാമന് എന്നിവര്‍ മരുന്നുകള്‍ എത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."