പറയംതോട് പാലം യാഥാര്‍ഥ്യമാകുന്നു
ചാലക്കുടി: നഗരസഭയിലെ തോട്ടവീഥിയേയും മാളയിലെ ഗുരുതിപ്പാലയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പറയന്‍തോട്ടില്‍ പാലം നിര്‍മിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പറയന്‍തോട് പാലം നിര്‍മിക്കുന്നതിന്റെ മുന്നോടിയായി എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് എം.എല്‍.എമാരായ ബി.ഡി ദേവസിയും, വി.ആര് സുനില്‍കുമാറും സ്ഥലം സന്ദര്‍ശിച്ചു.
പൊതുമരാമത്ത് വകുപ്പ് അധികൃതരും ഒപ്പമുണ്ടായിരന്നു. അഞ്ചു വര്‍ഷം മുന്‍പ് പാലത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നത് രണ്ടര കോടി രൂപക്കായിരുന്നുവെന്നും പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോള്‍ അത് ഏഴു കോടി രൂപയാകുമെന്നും സ്ഥലത്തെത്തിയ ബി.ഡി ദേവസ്സി എം.എല്‍.എ പറഞ്ഞു.
പാലം നിലവില്‍ വരുന്നതോടെ മാളയില്‍ നിന്നു ചാലക്കുടിയിലേക്കുള്ള യാത്രയില്‍ നാലു കിലോ മീറ്റര്‍ ദൂരം കുറയും. ഇതോടൊപ്പം ഈ മേഖലയില്‍ വികസന സാധ്യത വര്‍ദ്ധിക്കുകയും ചെയ്യും. നഗരസഭ ചെയര്മാന് ഉഷാ പരമേശ്വരന്, മാള പഞ്ചായത്ത് പ്രസിഡന്റ് പി.കെ സുകുമാരന്‍, പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ പ്രേംജിലാല്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."