എ.കെ.ജി ഭവനിലേക്ക് ബി.ജെ.പി മാര്‍ച്ച്
ന്യൂഡല്‍ഹി: സി.പി.എം കേന്ദ്ര ആസ്ഥാനമായ എ.കെ.ജി സെന്ററിലേക്ക് ബി.ജെ.പി മാര്‍ച്ച്. കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ സി.പി.എം ആക്രമണം നടത്തുന്നുവെന്ന് ആരോപിച്ചാണ് മാര്‍ച്ച്.
മാര്‍ച്ച് എ.കെ.ജി സെന്ററിന് 100 മീറ്റര്‍ മുമ്പില്‍വെച്ച് പൊലിസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.
കേന്ദ്ര സംസ്ഥാന നേതാക്കളുടെ ആഭിമുഖ്യത്തിലായിരുന്നു മാര്‍ച്ച്. കേന്ദ്രമന്ത്രിമാരായ ജിതേന്ദര്‍ സിംഗ്, വിജയ് ഗോയല്‍, ദേശീയ വക്താവ് ശാനവാസ് ഹുസൈന് ഉള്‍പ്പെടെയുള്ളവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
ആക്രമണമുണ്ടാവാതിരിക്കാന്‍ ശക്തമായ മുന്‍കരുതലാണ് ഡല്‍ഹി പൊലിസ് സ്വീകരിച്ചിരിക്കുന്നത്.
കേരളത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പദയാത്രയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് എ.കെ.ജി ഭവനിലേക്ക് മാര്‍ച്ച് നടത്തണമെന്ന ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ആഹ്വാനപ്രകാരമാണ് പ്രതിഷേധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."