പുതിയ ഓഫറുകളുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്
ഡെല്‍ഹി: ദീപാവലി പ്രമാണിച്ച് യാത്രക്കാര്‍ക്ക് പുതിയ ഓഫറുകളുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. തെരഞ്ഞെടുത്ത സ്ഥലങ്ങളിലേക്ക് 1099 രൂപ മുതല്‍ ആകര്‍ഷകമായ നിരക്കുകളാണ് ഇന്‍ഡിഗോ അവതരിപ്പിച്ചത്.
ഡല്‍ഹിയില്‍ നിന്നും ജയ്പൂരിലേക്ക് 1,099, ചെന്നൈയില്‍ നിന്നും ബാംഗളൂരുവിലേക്ക് 1,120, ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് 1.168, ഭുവനേശ്വറില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് 1,212 എന്നിങ്ങനെയുള്ള ഓഫറുകളാണ് ഇന്‍ഡിഗോ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്‍ഡിഗോയുടെ വെബ് പോര്‍ട്ടലില്‍ അടുത്ത ആഴ്ച 1,099 രൂപക്ക് ഡല്‍ഹിയില്‍ നിന്നും ജയ്പൂരിലേക്ക് ഓഫറുകളുണ്ട്. മറ്റു ഓഫറുകള്‍ ആരംഭിക്കുന്നത് 1,212 രൂപ മുതലാണ്. അഗര്‍ത്തലയില്‍ നിന്നും ഗുവാഹത്തിയിലേക്ക് 1,212, വിശാഖപട്ടണത്ത് നിന്നും ഹൈദരാബാദിലേക്ക് 1,249, പറ്റ്‌നയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് 1,265, കോയമ്പത്തൂരില്‍ നിന്നും ചെന്നൈയിലേക്ക് 1,268, ബംഗളൂരുവില്‍ നിന്നും ചെന്നൈയിലേക്ക് 1,285, ബഗ്‌ഡോഗ്രയില്‍ നിന്നും ഗുവാഹത്തിയിലേക്ക് 1,304 എന്നിങ്ങനെയാണ് ഓഫറുകള്‍.
എല്ലാ ചെവ്വാഴ്ചകളിലും ഇന്‍ഡിഗോ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. #6ETakeoffTuesday ഓഫറിന്റെ കീഴില്‍ ഉച്ച മുതല്‍ വൈകീട്ട് 6 മണിക്കു ഇടയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് തിരികെയുള്ള യാത്രക്കായി 300 രൂപയുടെ വൗച്ചറുകള്‍ നല്‍കുന്നുണ്ടെന്ന് ഇന്‍ഡിഗോ വെബ് പോര്‍ട്ടലില്‍ പറയുന്നു. ഈയിടെ ഇന്‍ഡിഗോ വിവിധ റൂട്ടിലേക്ക് ആറ് പുതിയ ആഭ്യന്തര വിമാനങ്ങളുടെ പ്രഖ്യാപനം നടത്തിയിരുന്നു. പുതിയ വിമാനത്തിലെ നിരക്കുകള്‍ ആരംഭിക്കുന്നത് 1216 രൂപയില്‍ നിന്നാണ്. ഇന്‍ഡിഗോ എയര്‍ലൈന്‍സിന് 140 ഓളം എയര്‍ക്രാഫ്റ്റ് സര്‍വീസുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."