ഖത്തര്‍ എഫിഷ്യന്‍സി അവാര്‍ഡ് 2017 അലി ഹുസൈന്‍ വാഫിക്ക്
ദോഹ: ഖത്തര്‍ വാഫി അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ എഫിഷ്യന്‍സി അവാര്‍ഡ് 2017 അലി ഹുസൈന്‍ വാഫിക്ക് . ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഈ മാസം 13,14,15,17 തിയതികളിലായി വാഫി വഫിയ്യ സംസ്ഥാന കലോത്സവവും കാളികാവ് വാഫി കാമ്പസ് ഉദ്ഘാടനവും നടക്കുന്ന വേദിയില്‍ വെച്ചാണ് പുരസ്‌കാരം സമ്മാനിക്കുക.
ഐ.എസ്.ഒ അംഗീകാരവും ഇന്റര്‍നാഷണല്‍ യുനിവേഴ്‌സിറ്റീസ് ലീഗില്‍ അംഗത്വവുമുള്ള 69 വാഫി വഫിയ്യ കോളജുകളുടെ കൂട്ടായ്മയായ കോര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളേജസി (സി ഐ സി) ന്റെ പ്രവര്‍ത്തനങ്ങളില്‍ നിസ്തുല സേവനം കാഴ്ചവെക്കുന്നവരെ ആദരിക്കുകയാണ് അവാര്‍ഡിന്റെ ലക്ഷ്യം. സി. ഐ. സിയുടെ അക്കാഡമിക് കൗണ്‍സില്‍ മെമ്പര്‍ സെക്രെട്ടറിയും വാഫി വഫിയ്യ എന്‍ട്രന്‍സ് എക്‌സാം ബോഡ് കണ്‍വീനറുമായ അലിഹുസൈന്‍ വാഫിയുടെ സ്തുത്യര്‍ഹമായ സേവനങ്ങളെ മുന്‍നിര്‍ത്തിയാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്. േ
കാഴിക്കോട് ജില്ലയിലെ കൊടുവള്ളി അമ്പലക്കണ്ടി സ്വദേശിയായ അദ്ദേഹം നിലവില്‍ കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് എഡ്യൂക്കേഷന്‍ റിസര്‍ച്ച് സ്‌കോളര്‍ ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."