സംഘര്‍ഷം; നെയ്റോബി സര്‍വ്വകലാശാല അടച്ചു
നെയ്റോബി: ഭരണസമിതിയും വിദ്യാര്‍ഥികളും പൊലിസും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് നെയ്റോബി സര്‍വകലാശാലാ അടച്ചു. 84,000-ത്തിലധികം വിദ്യാര്‍ഥികളുള്ള ഈ കെനിയന്‍ സര്‍വകലാശാലയില്‍ 2000ത്തിലേറെ ജീവനക്കാരുമുണ്ട്. സര്‍വ്വ കലാശാല അടച്ചു പൂട്ടിയതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
തടവിലാക്കപ്പെട്ട പ്രതിപക്ഷ നേതാവിന്റെ മോചനത്തിനായി വിദ്യാര്‍ഥികള്‍ കാമ്പസില്‍ സംഘടിപ്പിച്ച പരിപാടികളാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. പ്രതിഷേധക്കാരെ നേരിടാന്‍ അധികൃതര്‍ പൊലിസിനെ വിളിച്ചു വരുത്തി. തുടര്‍ന്ന് സമാധാനപരമായി നടന്ന പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പൊലിസ് നടപടിയില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിരുന്നു.
തുടര്‍ന്ന് വി.സി 'പീറ്റര്‍ മ്ബിത്തി' യുടെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച പ്രകടനം നടത്തി. മണിക്കൂറുകള്‍ക്കു ശേഷം വി.സി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ കെനിയയിലെ ആദ്യ കാലത്തെ ഒന്നായ ഈ സര്‍വകലാശാല അടച്ചതായി അറിയിക്കുകയായിരുന്നു. ക്ലാസുകള്‍ ചൊവ്വാഴ്ച കാലത്ത് 9 മണിയോടുകൂടി വിദ്യാര്‍ഥികള്‍ ബഹിഷ്കരിച്ചിരുന്നു. ഇത് 12 മണിക്കൂറിലധികം തുടര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."