HOME
DETAILS

ഹിതപരിശോധന മൊസാദിന്റേത്; അനുവദിക്കില്ലെന്ന് ഉര്‍ദുഗാനും റൂഹാനിയും

  
backup
October 04 2017 | 15:10 PM

%e0%b4%b9%e0%b4%bf%e0%b4%a4%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8-%e0%b4%ae%e0%b5%8a%e0%b4%b8%e0%b4%be%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%87%e0%b4%a4%e0%b5%8d

അങ്കാറ: ഇറാഖിനെ വെട്ടിക്കീറി കുര്‍ദുകള്‍ക്ക് പ്രത്യേക ഭരണപ്രദേശമുണ്ടാക്കാനുള്ള ശ്രമത്തിനെതിരെ നടപടിയെടുക്കാന്‍ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയെ കൂട്ടുപിടിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഇക്കാര്യത്തില്‍ കൂടുതല്‍ ഊര്‍ജ്ജിതമായ നടപടികള്‍ ഉണ്ടാവുമെന്ന് ഉര്‍ദുഗാന്‍ റൂഹാനിയുമായി ചേര്‍ന്നു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എന്നാല്‍ എന്തു നടപടിയാണ് എടുക്കാന്‍ പോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. നേരത്തെ, കുര്‍ദ് ദേശത്തേക്കുള്ള അതിര്‍ത്തി അടയ്ക്കുമെന്ന് തുര്‍ക്കി മുന്നറിയിപ്പു നല്‍കിയിരുന്നു.

''ഇത് നിയമവിരുദ്ധമായ ഹിതപരിശോധനയാണ്, ഇത് ഞങ്ങള്‍ സ്വീകരിക്കില്ല. എന്ത് ഹിതപരിശോധനയാണ് അവര്‍ നടപ്പിലാക്കുന്നത്?''- ഉര്‍ദുഗാന്‍ ചോദിച്ചു.

ഇസ്‌റാഈല്‍ ചാര ഏജന്‍സി മൊസാദിന്റെ പിന്തുണയോടെയാണ് ഹിതപരിശോധനാ ആവശ്യമുന്നയിക്കുന്നതെന്നും ഉര്‍ദുഗാന്‍ കുറ്റപ്പെടുത്തി. ഇസ്‌റാഈല്‍ ചാര ഏജന്‍സി മൊസാദുമായി ചേര്‍ന്ന് സ്വയം കൊണ്ടുവന്ന ഹിതപരിശോധന അനുവദിക്കില്ലെന്നും ഉര്‍ദുഗാന്‍ വ്യക്തമാക്കി.

ഇറാഖിന്റെയും അതുപോലെ, സിറിയയുടെയും ശിഥിലീകരണത്തെ എതിര്‍ക്കാന്‍ തുര്‍ക്കിയും ഇറാനും ഒന്നിക്കുകയാണെന്നും ഉര്‍ദുഗാന്‍ വ്യക്തമാക്കി.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago
No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  2 months ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ ആക്രമണം നിയമപരമായ പ്രതിരോധം; മേഖലയുടെ സുരക്ഷയ്ക്ക് അറബ് രാജ്യങ്ങള്‍ ഒന്നിക്കണം: ഖാംനഇ

International
  •  2 months ago
No Image

അബൂദബിയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂട്ടി, ഇൻഷുറൻസ് ഇല്ലെങ്കിൽ വീസ പുതുക്കാനാവില്ല

uae
  •  2 months ago
No Image

നാലു ദിവസത്തിനിടെ ഹിസ്‌ബുല്ലയുടെ നേതാക്കളുൾപ്പെടെ 250 അംഗങ്ങളെ വധിച്ചെന്ന് ഇസ്റാഈൽ

International
  •  2 months ago
No Image

ദുബൈ; നമ്പർ പ്ലേറ്റുകൾ ലേലത്തിന്

uae
  •  2 months ago
No Image

കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാക്കള്‍ പിടിയില്‍

Kerala
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും

Kerala
  •  2 months ago