അവസാന ഇന്ത്യന്‍ ഹജ്ജ് ഹജ്ജ് വിമാനം ഇന്ന് മുംബൈയിലേക്ക്
റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ ഇന്ന് അവസാനമാകും. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ ഹാജിമാര്‍ മുഴുവന്‍ വെള്ളിയാഴ്ച പുലര്‍ച്ചെയോടെ സഊദിയില്‍ നിന്നും യാത്ര തിരിക്കും.
ഹാജിമാരെ കൂടാതെ വിവിധ വകുപ്പുളില്‍ ഹജ്ജ് സീസണില്‍ സേവനത്തില്‍ ഏര്‍പ്പെടാന്‍ വിസകളിലെത്തിയ ജീവനക്കാരും സേവനക്കാരും ഹജ്ജ് സീസണ്‍ കഴിയുന്നതോടെ സഊദി വിട്ടു പോകണം. സമയ പരിധി കഴിഞ്ഞു ഇവിടെ കഴിയുന്നവരെ അനധികൃത താമസക്കാരാക്കി കണക്കാക്കി സഊദി ശിക്ഷാ വിധികള്‍ നേരിടേണ്ടി വരും. അതേസമയം, മക്കയിലും മദീനയിലുമായി പത്തോളം ഹാജിമാര്‍ ചികിത്സയിലാണ്. ഇവര്‍ പിന്നീടാണ് നാട്ടിലേക്ക് തിരിക്കുകയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഇന്ത്യയില്‍ നിന്നുള്ള അവസാന സംഘം വ്യാഴാഴ്ച്ച വൈകീട്ട് മുംബൈയിലേക്ക് തിരിക്കും. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിലെ അവസാന സംഘം വ്യാഴാഴ്ച്ച പുലര്‍ച്ചെ മദീനയില്‍ നിന്നും തിരിച്ചു. പുലര്‍ച്ചെ നാല് മണിക്കുള്ള സഊദി എയര്‍ലൈന്‍സ് വിമാനത്തില്‍ 450 മലയാളി ഹാജിമാരാണ് പ്രവാചക നഗരിയില്‍ നിന്ന് വിടപറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."