വാതക കയറ്റുമതി: ഖത്തറില്‍ യാതൊരു തടസവുമില്ലെന്നു പെട്രോളിയം വകൂപ്പു
ദോഹ: രാജ്യത്തിന്റെ എണ്ണ, വാതക കയറ്റുമതിയില്‍ യാതൊരു തടസങ്ങളുമില്ലെന്നും കയറ്റുമതി യഥേഷ്ടം പുരോഗമിക്കുന്നതായും ഖത്തര്‍ പെട്രോളിയം പ്രസിഡന്റും സിഇഒയുമായ സാദ് ഷെരിദ അല്‍കഅബി വ്യക്തമാക്കി.
ഖത്തറിന്റെ എണ്ണ വാതക വ്യാപാരത്തെ ഉപരോധം നേരിട്ട് ലക്ഷ്യമിട്ടിരുന്നു. ഖത്തറില്‍ നിന്നുള്ള ഹൈഡ്രോകാര്‍ബണ്‍ കയറ്റുമതി ഏതുവിധേനയും തടസപ്പെടുത്താനായിരുന്നു ശ്രമങ്ങള്‍. എന്നാല്‍ ഉപരോധത്തിന്റെ പ്രത്യാഘാതങ്ങളില്‍ നിന്നും ആദ്യംതന്നെ ഖത്തര്‍ പെട്രോളിയം മടങ്ങിയെത്തി.
എണ്ണ, വാതക കയറ്റുമതി തടസപ്പെടുത്തുന്നതില്‍ ഉപരോധം പരാജയപ്പെട്ടതായും ജപ്പാനിലെ ടോക്കിയോയില്‍ വാര്‍ഷിക ഖത്തര്‍ ഗ്യാസ് സ്വീകരണ പരിപാടിയില്‍ സംസാരിക്കവെ അല്‍കഅബി വ്യക്തമാക്കി.
ഉപരോധരാജ്യങ്ങളുടെ എല്ലാ ശ്രമങ്ങളും മറികടന്ന് ഖത്തറിന്റെ എണ്ണ, വാതക കയറ്റുമതി സുഗമമായി പുരോഗമിക്കുന്നു. ഉപരോധം കയറ്റുമതിയെ ഒരുതരത്തിലും ബാധിക്കാതെയാണ് മുന്നോട്ടുപോകുന്നത്. ഇക്കാര്യത്തില്‍ ഖത്തറിന്റെ പ്രതികരണം കൃത്യവും നിശ്ചയിച്ചുറപ്പിച്ചുള്ളതുമായിരുന്നു. ഉപരോധത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ ഖത്തര്‍ പെട്രോളിയവും കീഴിലുള്ള കമ്പനികളും പ്രതിഫലനങ്ങള്‍ മനസിലാക്കി പ്രതികരിക്കുകയായിരുന്നു. ഖത്തര്‍ പെട്രോളിയത്തിന്റെ എല്ലാ എണ്ണ-വാതക സൗകര്യങ്ങളും യാതൊരു തടസങ്ങളുമില്ലാതെ പ്രവര്‍ത്തനം തുടരുന്നതായും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."