HOME
DETAILS
MAL
കര്‍ണാടകയില്‍ വാഹനാപകടം: മലയാളികളായ നാല് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു
backup
October 06 2017 | 03:10 AM
ബംഗളൂരു: കര്‍ണാടകയിലെ രാമനഗരയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികളായ നാല് എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ മരിച്ചു. കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പുലര്‍ച്ചെ നാലുമണിക്കായിരുന്നു അപകടം.
ജോയദ് ജേക്കബ്, ദിവ്യ, നിഖിത്, ജീന എന്നിവരാണ് മരിച്ചത്. ജോയദും ദിവ്യയും ബംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളജിലും നിഖിതും ജീനയും വെല്ലൂര്‍ വി.ഐ.ടി.യു കോളജിലുമാണ് പഠിച്ചിരുന്നത്.
അമിത വേഗതയിലെത്തിയ ട്രക്ക് കാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. നാട്ടില്‍ നിന്ന് മടങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."