പൂച്ചകളെ വെടിവച്ച് കൊന്ന യുവാവിന് ഒരു വര്‍ഷം തടവും 20,000 റിയാല്‍ പിഴയും
റിയാദ്: പൂച്ചകളെ കൂട്ടത്തോടെ വെടിവച്ചു കൊന്ന യുവാവിന് ഒരു വര്‍ഷം തടവും 20,000 റിയാല്‍ പിഴയും വിധിച്ചു. ജിദ്ദയിലെ ക്രിമിനല്‍ കോടതിയാണ് മിണ്ടാപ്രാണിയെ കൊന്നു രസിച്ച യുവാവിനെ ശിക്ഷിച്ചത്. പൂച്ചകളെ വെടിവെച്ചു കൊല്ലുകയും അവയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇടുകയുമായിരുന്നു.
കൂടുതല്‍ ലൈകും ഷെയറും കിട്ടുകയെന്ന ലക്ഷ്യത്തോടെയാണത്രെ യുവാവ് കടും കൈ ചെയ്തത്. സംഭവം ശ്രദ്ധയില്‍ പെട്ട അധികൃതര്‍ യുവാവിനെ പിടികൂടുകയും കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്കും മൊബൈലും പിടിച്ചെടുക്കാനും അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അകൗണ്ട് മരവിപ്പിക്കാനും കോടതി നിര്‍ദേശിച്ചു.
രണ്ടു മാസം മുന്‍പാണ് കേസിനാസ്പദമായ സംഭവം. തെരുവുകളില്‍ അലയുകയായിരുന്ന പൂച്ചകളെ തിരഞ്ഞു പിടിച്ചു വെറുതെ വേടിവച്ച് കൊലപ്പെടുത്തി വീഡിയോ പകര്‍ത്തി പ്രചരിപ്പിക്കുകയായിരുന്നു. വീഡിയോ വ്യാപകമായതിനെതെ തുടര്‍ന്ന് യുവാവിനെതിരെ കനത്ത ജനരോഷവും ഉയര്‍ന്നിരുന്നു.
ഒടുവില്‍ യുവാവിനെ പിടികൂടി മാതൃകാപരമായ ശിക്ഷാ വിധികള്‍ നല്‍കാന്‍ മക്ക ഗവര്‍ണറും സല്‍മാന്‍ രാജാവിന്റെ ഉപദേശകനുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. മിണ്ടാപ്രാണികളോടും കാരുണ്യത്തോടെ പെരുമാറാന്‍ പ്രേരിപ്പിക്കാനുള്ള സന്ദേശമാണ് വിധിയിലൂടെ നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."