HOME
DETAILS
MAL
മോദിയെ പിന്തുണച്ചത് തെറ്റായിപ്പോയെന്ന് അരുണ്‍ ഷൂരി
backup
October 07 2017 | 04:10 AM
ന്യൂഡല്‍ഹി: മോദിക്കെതിരേ വീണ്ടും മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂരി. മോദിയെ പിന്തുണച്ചത് തന്റെ തെറ്റായ തീരുമാനമായിരുന്നുവെന്ന് ഷൂരി പറഞ്ഞു. കസൗലിയില്‍ ഇന്നലെ നടന്ന ആറാമത് കുഷ്വന്ത് സിങ് സാഹിത്യ ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ പ്രധാനമന്ത്രി വി.പി സിങ്ങിനെയും നരേന്ദ്ര മോദിയെയും പിന്തുണച്ചത് തെറ്റിപ്പോയെന്ന് അദ്ദേഹം പറഞ്ഞു.
നേതാക്കന്മാര് അധികാരത്തില്‍ എത്തിയാല്‍ മാറ്റമുണ്ടാകുമെന്ന് കരുതേണ്ട. സത്യത്തിനോട് അവര്‍ പിന്തുടരുന്ന രീതി അനുസരിച്ചാണ് നേതാക്കന്മാരുടെ സ്വാഭാവം വിലയിരുത്തേണ്ടത്. കേന്ദ്ര സര്‍ക്കാരിനെതിരേയും നോട്ട് നിരോധനത്തിനെതിരേയും അരുണ്‍ ഷൂരി നേരത്തെ രംഗത്തുവന്നിരുന്നു.
നോട്ടു നിരോധനത്തിനെതിരേ മുന്‍ ധനകാര്യ മന്ത്രി യശ്വന്ത് സിന്‍ഹയും വിമര്‍ശനമുന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."