HOME
DETAILS
MAL
റേഷന്‍ കടകള്‍ നവംബര്‍ ആറു മുതല്‍ അനിശ്ചിതകാല സമരത്തിന്
backup
October 07 2017 | 17:10 PM
തിരുവനന്തപുരം: നവംബര്‍ ആറു മുതല്‍ റേഷന്‍ വ്യാപാരികള്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല കടയടപ്പു സമരത്തിലേക്ക്. റേഷന്‍ ഡീലേര്‍സ് കോ-ഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ 14,238 റേഷന്‍ കട ഉമടകളും സമരത്തില്‍ പങ്കെടുക്കും.
മുഖ്യമന്ത്രി പ്രഖ്യാപിച്ച വേതന പാക്കേജ് നടപ്പാക്കുക, ഇപോസ് മെഷീന് സ്ഥാപിക്കുക, കട നവീകരണവും കംപ്യൂട്ടര്‍ വല്ക്കരണവും നടപ്പാക്കുക, വാതില്‍പ്പടി വിതരണം സുതാര്യമാക്കുക, സാധനങ്ങള്‍ കടയിലെത്തിച്ചതിനു ശേഷം മാത്രം കാര്‍ഡ് ഉടമകള്‍ക്ക് വിവരം നല്‍കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."