ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് എബാര്‍ക്കേഷന്‍ പോയന്റുകള്‍ 9 ആക്കി ചുരുക്കുന്നു
നെടുമ്പാശ്ശേരി: ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് എബാര്‍ക്കേഷന്‍ പോയന്റുകള്‍ വെട്ടിച്ചുരുക്കുന്നു. മുന്‍ കേന്ദ്ര ഹജ്ജ് സെക്രട്ടറി കൂടിയായ അഫ്‌സല്‍ അമാനുള്ളയുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഹജ്ജ് പോളിസി സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.നിലവില്‍ 21 എംബാര്‍ക്കേഷന്‍ പോയന്റുകളില്‍ നിന്നുള്ള വിമാനത്താവളങ്ങളില്‍ നിന്നാണ് രാജ്യത്ത് നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ യാത്രയായിരുന്നത്. ഇത് 9 എണ്ണമായാണ് വെട്ടിച്ചുക്കുന്നത്. ദക്ഷിണേന്ത്യയില്‍ നിന്നും നെടുമ്പാശ്ശേരി അടക്കം അഞ്ച് വിമാനത്താവളങ്ങളും, ഉത്തരേന്ത്യയില്‍ നിന്നും നാല് വിമാനത്താവളങ്ങളുമാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ കപ്പല്‍ മാര്‍ഗ്ഗം തീര്‍ഥാടകരെ മക്കയില്‍ എത്തിക്കാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടാണ് എംബാര്‍ക്കേഷന്‍ പോയന്റുകള്‍ വെട്ടിക്കുറച്ചതെന്നാണ് വിശദീകരണം.
4000ത്തിലധികം പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന കപ്പലില്‍ പത്ത് സര്‍വ്വീസുകള്‍ നടത്തി 40000 മുതല്‍ 50000 വരെ തീര്‍ഥാടകരെ കപ്പല്‍ മാര്‍ഗ്ഗം ഹജ്ജിന് എത്തിക്കാനാണ് പദ്ധതി. ഇന്ത്യയില്‍ നിന്നും 170000 പേര്‍ക്കാണ് ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളത്. ഇതില്‍ 125000 പേരാണ് ഹജ്ജ് കമ്മിറ്റി വഴി യാത്രയാകുന്നത്.കപ്പല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതോടെ കുറഞ്ഞ ചിലവില്‍ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ സൗകര്യം ഒരുങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.നെടുമ്പാശ്ശേരിക്ക് പുറമെ മുംബൈ , ചെന്നൈ, ഹൈദരാബാദ്, ബംഗളുരു വിമാനത്താവളങ്ങളാണ് പട്ടികയിലുള്ളത്. ഉത്തരേന്ത്യയില്‍ നിന്നും ഡല്‍ഹി, ലക്‌നൌ, കൊല്‍ക്കട്ട, അഹമ്മദാബാദ് വിമാനത്താവളങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
സമീപ സംസ്ഥാനങ്ങളില്‍ നിന്നും തീര്‍ഥാടകര്‍ ഈ വിമാനത്താവളങ്ങളില്‍ എത്തിച്ചേര്‍ന്ന ശേഷമായിരിക്കും മക്കയിലേക്ക് യാത്രയാകുക.പുതുക്കിയ ഹജ്ജ് പോളിസി പ്രകാരം 45 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് മെഹ്‌റം കൂടെയില്ലാതെ തന്നെ ഹജ്ജിന് പുറപ്പെടാന്‍ അനുമതി നല്‍കാനും പുതിയ നയത്തില്‍ നിര്‍ദ്ദേശമുണ്ട്.നാല് പേര്‍ ഒരുമിച്ചുണ്ടാകണം എന്നത് മാത്രമാണ് വ്യവസ്ഥ.ഈ സംഘത്തില്‍ പുരുഷന്മാര്‍ ഉണ്ടാകണമെന്ന്! നിര്‍ബന്ധമില്ല.ഇതിനായിമെഹ്‌റം ക്വാട്ട 200 ല്‍ നിന്നും 500 ആയി ഉയര്‍ത്താനും നിര്‍ദ്ദേശമുണ്ട്.ഹജ്ജ് സബ്‌സിഡി ഉടന്‍തന്നെ നിര്‍ത്തലാക്കാനും പുതിയ നയത്തില്‍ നിര്‍ദ്ദേശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."