തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ വാഹന പണിമുടക്ക് കേരളത്തെ ബാധിക്കില്ല
കണ്ണൂര്‍: ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ആഹ്വാനം ചെയ്ത ഒന്‍പത്, പത്ത് (തിങ്കള്‍, ചൊവ്വ) തിയതികളിലെ മോട്ടോര്‍ വാഹന പണിമുടക്ക് കേരളത്തെ ബാധിക്കില്ലെന്ന് ട്രേഡ് യൂനിയന്‍ നേതാക്കള്‍. സംഘടന ഉയര്‍ത്തുന്ന മുദ്രാവാക്യത്തോട് കേരളത്തിലെ മുഴുവന്‍ മോട്ടോര്‍ സംഘടനകളും ആഭിമുഖ്യം പ്രഖ്യാപിക്കുന്നുണ്ടെങ്കിലും പണിമുടക്കുമായി ബന്ധപ്പെട്ട യാതൊരു ആലോചനയും ഉണ്ടായിട്ടില്ലെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂനിയന്‍ (സി.ഐ.ടി.യു) നേതാക്കള്‍ പറഞ്ഞു.
കേരളത്തിലെ ബസ്, ഓട്ടോ, ടാക്‌സി തൊഴിലാളികളോ വാഹന ഉടമകളോ സമരത്തില്‍ പങ്കെടുക്കുന്നില്ല. എങ്കിലും സമരത്തെ എതിര്‍ക്കുന്നില്ല.
വന്‍കിട ചരക്കു വാഹന ഉടമകളാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. മോട്ടോര്‍ വാഹന നിയമഭേദഗതി പിന്‍വലിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറക്കുക, ഇന്‍ഷൂറന്‍സ് പ്രീമിയത്തിലെ കൊള്ള അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള പ്രക്ഷോഭം ആസൂത്രണം ചെയ്യുന്നതിന് മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതിയുടെ യോഗം അടുത്ത ദിവസം എറണാകുളത്ത് ചേരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഒന്‍പത്, പത്ത് തിയതികളില്‍ കേരളത്തില്‍ വാഹന ഗതാഗതം തടസപ്പെടാന്‍ സാധ്യതയില്ലെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."