ജനരക്ഷായാത്രക്ക് മാറാട്ടേക്ക് പ്രവേശനം അനുവദിച്ച് പൊലിസ്
കോഴിക്കോട്: പള്ളിയില്‍ ബാങ്ക് വിളിക്കാനും മദ്‌റസ നടത്താനും അനുമതിയില്ലാത്ത മാറാട്ട് ബി.ജെ.പിയുടെ ജനരക്ഷായാത്ര നേതാവ് കുമ്മനം രാജശേഖരനും പരിവാരങ്ങള്‍ക്കു പ്രവേശനം. വര്‍ഷങ്ങളായി രാഷ്ട്രീയ പാര്‍ട്ടികളുടേയും മതസംഘടനകളുടേയും പരിപാടികള്‍ക്ക് അനുമതി നല്‍കാത്ത മാറാട്ടേക്ക് കുമ്മനം രാജശേഖരനും സംഘവും പരിവാരങ്ങളുടെ അകമ്പടിയോടെ യാത്രക്കു പൊലിസ് അനുമതി നല്‍കിയതാണ് വിവാദമായത്. അഞ്ച് ഇന്നോവകളും ഒരു സ്‌കോര്‍പ്പിയോയുമടക്കം ആറ് വാഹനങ്ങളിലായാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം മാറാട്ടെത്തിയത്. ഇതില്‍ ഒരുവാഹനത്തില്‍ നമ്പര്‍ പ്ലേറ്റിനോട് ചേര്‍ന്ന് മെംബര്‍ ഓഫ് പാര്‍ലമെന്റ് എന്ന് എഴുതിയിട്ടുണ്ട്. ഇവര്‍ എത്തുന്നതിന് മുന്‍പായി അഞ്ച് വാഹനങ്ങളിലായി ജനരക്ഷാ യാത്രയുടെ ബാഡ്ജുകളും ടാഗുകളുമണിഞ്ഞ സംഘവും ഇവിടെ എത്തിയിരുന്നു. ഇവരില്‍ പലരും മലയാളികളല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവരെല്ലാവരും ബീച്ച് ഭാഗത്തേക്കാണ് പോയത്്. അന്‍പതിലധികം ആളുകള്‍ ഇരുസംഘങ്ങളിലുമായി ഉണ്ടായിരുന്നു.
ഇവിടേക്ക് സന്ദര്‍ശനം നടത്തുന്നതിന് വിലക്കില്ലെങ്കിലും വലിയൊരു സംഘം രാഷ്ട്രീയ നേതാക്കളേയും പ്രവര്‍ത്തെകരേയും ഒന്നിച്ച് മാറാട്ടെത്താന്‍ അനുവദിച്ചത് പോലിസിന്റെ സംഘ്പരിവാര്‍ അനുകൂല സമീപനത്തിന്റെ മറ്റൊരു ഉദാഹരണമായാണ് വിലയിരുത്തപ്പെടുന്നത്. മാറാട് ആര്‍.എസ്.എസ് ക്രിമിനല്‍ സംഘങ്ങള്‍ ഒളിത്താവളമാക്കുന്നെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു.
കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ മുഖ്യ സൂത്രധാരന്‍ മഠത്തില്‍ നാരായണന്‍ ദിവസങ്ങളോളം ഇവിടെയാണ് ഒളിവില്‍ കഴിഞ്ഞത്. വിവിധ പ്രദേശങ്ങളില്‍നിന്ന് തട്ടിക്കൊണ്ടുവരുന്ന പെണ്‍കുട്ടികളെ മതം മാറ്റി ഒളിവില്‍ പാര്‍പ്പിക്കുന്നത് ഇവിടെയാണെന്ന പരാതിയും ഉണ്ടായിരുന്നു.
മാറാട് ജുമാമസ്ജിദില്‍ മുസ്‌ലിംകള്‍ക്ക് പ്രവേശനത്തിനുള്ള നിയന്ത്രണം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ജുമാമസ്ജിദിന്റെ ബോര്‍ഡ് പുനസ്ഥാപിക്കാന്‍ പോലും പോലിസ് അനുവദിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."