HOME
DETAILS

സമൂഹമാധ്യമങ്ങളുടെ കാലത്തെ പാരമ്പര്യ മാധ്യമപ്രവര്‍ത്തനം

  
backup
October 09 2017 | 00:10 AM

todays-article-social-media

വര്‍ത്തമാനകാലത്തെ മാധ്യമരംഗം ഒരു വന്‍ വിസ്‌ഫോടനത്തിനാണ് വേദിയായിരിക്കുന്നത്. കഴിഞ്ഞുപോയ ഒരു ദിവസത്തെ സംഭവങ്ങളെ വിശദീകരിച്ചും വിശകലനം ചെയ്തും അടുത്ത സുപ്രഭാതത്തില്‍ നമുക്ക് മുന്നിലെത്തിച്ചിരുന്ന ദിനപത്രങ്ങളുടെ ഇടയിലേക്ക് സംഭവങ്ങളുടെ നേര്‍കാഴ്ചകള്‍ തന്നെ സ്വീകരണമുറിയിലെത്തിക്കുന്ന വാര്‍ത്താചാനലുകളായിരുന്നു ഇടക്കാലത്ത് നമ്മുടെ ചിന്താധാരകളെയും നിലപാടുകളെയും നിയന്ത്രിച്ചിരുന്നത്. എന്നാല്‍, കാര്യങ്ങള്‍ വീണ്ടണ്ടും കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു. സംഭവങ്ങളുടെ തല്‍സമയ ദൃശ്യങ്ങളും വിവരങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നുവെന്ന് അഭിമാനിച്ചിരുന്ന ദൃശ്യമാധ്യമങ്ങളെ ബഹുദൂരം പിന്നിലാക്കി സമൂഹമാധ്യമങ്ങള്‍ മാധ്യമലോകത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്ന കാഴ്ചകളാണ് നാം കണ്ടണ്ടുകൊണ്ടണ്ടിരിക്കുന്നത്.
ഒരേസമയം സാമ്പത്തിക പ്രയാസങ്ങളില്ലാതെയും ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങള്‍ക്കോ മാനദണ്ഡങ്ങള്‍ക്കോ വിധേയമാകാതെയും സമൂഹത്തിന്റെ ചിന്താധാരയെയും സാമൂഹ്യ വ്യവസ്ഥിതിയെയും നിയന്ത്രിക്കാന്‍ കെല്‍പ്പുള്ള സമൂഹമാധ്യമങ്ങള്‍ അരങ്ങുവാഴുമ്പോള്‍ പാരമ്പര്യ മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാവിയെക്കുറിച്ചുള്ള പഠനത്തിനും ചര്‍ച്ചകള്‍ക്കും ഏറെ പ്രസക്തിയുണ്ടണ്ട്. മാധ്യമങ്ങള്‍ക്ക് സമൂഹത്തോട് എന്ത് ഉത്തരവാദിത്വമാണ് ഉള്ളതെന്ന ചോദ്യവും ഇവിടെ ചേര്‍ത്തുവച്ച് ചര്‍ച്ച ചെയ്യണം. മാധ്യമങ്ങളുടെ ധര്‍മങ്ങളിലൊന്ന് അധികാരസ്ഥാനങ്ങളിലുള്ളവരുടെ പിഴവുകള്‍ കണ്ടെണ്ടത്തി പുറത്തുകൊണ്ടണ്ടുവരിക എന്നതാണ്. എല്ലാ കാലത്തും മാധ്യമങ്ങള്‍ അതു ചെയ്തിട്ടുണ്ടണ്ട്. മലയാള പത്രപ്രവര്‍ത്തനത്തിന്റെ കുലപതികളില്‍ ഒരാളായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള നാടുകടത്തപ്പെട്ടത് അധികാരകേന്ദ്രത്തിനെതിരേ ശക്തമായ വിമര്‍ശനം നടത്തിയതിനാണ്.
രാജാധികാരത്തെ അംഗീകരിച്ചുകൊണ്ടണ്ട്, നിവേദനങ്ങളിലൂടെയും മറ്റും രാജാവില്‍നിന്ന് അവകാശങ്ങള്‍ നേടിയെടുക്കാമെന്ന ചിന്തയോടെ സാമൂഹികപരിഷ്‌കരണം നടത്തിവന്ന കാലത്ത് രാജാധികാരത്തെ തന്നെ ചോദ്യംചെയ്ത് തുടക്കം കുറിച്ചതാണ് മലയാളത്തിലെ രാഷ്ട്രീയ പത്രപ്രവര്‍ത്തനം. നാടുകടത്തലും പ്രസ് കണ്ടണ്ടുകെട്ടലും പോലുള്ള കടുത്ത നടപടികള്‍ കൊണ്ടണ്ടായിരുന്നു അധികാരകേന്ദ്രങ്ങള്‍ തിരിച്ചടിച്ചത്.
പത്രപ്രവര്‍ത്തനത്തിന്റെ സ്വാതന്ത്ര്യമോഹം അതിനുമുന്നിലൊന്നും കീഴടങ്ങിയില്ല. ആ പാരമ്പര്യമാണ് ഉയര്‍ത്തിപ്പിടിക്കേണ്ടണ്ടത്. എന്നാല്‍, മാധ്യമപ്രവര്‍ത്തനമെന്ന പേരില്‍ വസ്തുതാവിരുദ്ധവും അധാര്‍മികവും നീതിരഹിതവുമായ കാര്യങ്ങള്‍ ചെയ്യുമ്പോഴാണ് അതിനെ സമൂഹത്തിന് എതിര്‍ക്കേണ്ടണ്ടിവരുന്നത്. എതിര്‍ക്കുക എന്നു പറഞ്ഞാല്‍ വിയോജനാഭിപ്രായം പറയല്‍; അതല്ലെങ്കില്‍ സത്യം വിശദീകരിക്കല്‍ അത്രയേ ഉള്ളൂ. സത്യമിതാണ് എന്നു പറഞ്ഞ് ആരോപണവിധേയര്‍ വിശദീകരണം നല്‍കുമ്പോള്‍ അതിനെയും എതിര്‍ത്താലോ? ആ പ്രവണതയും അടുത്തിടെയായി കാണുന്നു. കാര്യങ്ങള്‍ അറിയുക എന്നത് വായനക്കാരന്റെ, അല്ലെങ്കില്‍ പ്രേക്ഷകന്റെ അവകാശമാണ്. ആ അവകാശത്തെ ഹനിക്കുന്നത് നല്ല പത്രപ്രവര്‍ത്തനത്തിന്റെ ലക്ഷണമല്ല. വിവാദങ്ങള്‍ കുത്തിപ്പൊക്കി രാത്രിചര്‍ച്ചകള്‍ നടത്തല്‍ മാത്രമാണോ മാധ്യമപ്രവര്‍ത്തനം എന്ന പ്രശ്‌നവും സജീവമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
രാത്രിചര്‍ച്ചകള്‍ക്ക് ഒരു വിഷയം ഉണ്ടണ്ടാക്കുക എന്നത് റിപ്പോര്‍ട്ടര്‍മാരുടെ അധികജോലിയായി മാറിയിട്ടുണ്ടണ്ട്. ഈ വിഷയം തര്‍ക്കസാധ്യതയും എരിവും പുളിയും ഒക്കെ ഉള്ളതാകണം എന്നതായിരിക്കുന്നു സങ്കല്‍പം. ഇത്തരം ചര്‍ച്ചകള്‍ സമൂഹത്തിന് എന്തു നല്‍കുന്നു എന്നത് മാധ്യമങ്ങളുടെ വിഷയമല്ല . എന്നാല്‍, സമൂഹം ഇത് തിരിച്ചറിയുന്നുണ്ടണ്ട് എന്ന് അവര്‍ മനസ്സിലാക്കുന്നുമില്ല. സമൂഹത്തിന് എന്തെങ്കിലും വിവരമോ വിജ്ഞാനമോ ആശയവ്യക്തതയോ പ്രദാനം ചെയ്യാത്ത ചര്‍ച്ചകള്‍ കാണാന്‍ എന്തിനു നേരം പാഴാക്കണം എന്ന ചിന്ത ഇന്നു പലരും പങ്കുവയ്ക്കുന്നുണ്ടണ്ട്. ഈ തിരിച്ചറിവ് വ്യാപകമാകുന്നതോടെ ചര്‍ച്ചകള്‍ കാണാന്‍ ആളില്ലാത്ത സ്ഥിതി വരും. ആ പ്രവണതയ്ക്ക് ഇതിനകംതന്നെ തുടക്കമാണ്ടേയണ്ടാ എന്നു പരിശോധിക്കുന്നതു നന്നായിരിക്കും. ഇത്തരമൊരു സാഹചര്യത്തിലാണ് സമൂഹമാധ്യമങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ഉറപ്പാക്കുന്നത്.
അതുകൊണ്ടണ്ട് തങ്ങളുടെ വായനക്കാരെ അല്ലെങ്കില്‍ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ എന്തു ചെയ്യണമെന്ന പരിശോധന മാധ്യമങ്ങള്‍ക്ക് ആവശ്യമില്ലേ ? സാമൂഹികപ്രസക്തമായ വിഷയങ്ങള്‍ തെരഞ്ഞെടുക്കുകയും ആ വിഷയങ്ങളില്‍ വൈദഗ്ധ്യമുള്ളവരുടെ പാനലുകള്‍ കണ്ടെണ്ടത്തി ചര്‍ച്ച ചെയ്യുകയും ചെയ്താല്‍ തീര്‍ച്ചയായും ഗുണപരമായ മെച്ചമുണ്ടണ്ടാകും. മാധ്യമങ്ങള്‍ ആ വഴിക്കു ചിന്തിക്കേണ്ടണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പത്രങ്ങള്‍ മാത്രമുണ്ടണ്ടായിരുന്ന കാലത്ത് തങ്ങളുടെ അജണ്ടകള്‍ക്കനുസരിച്ച് ഓരോ ദിവസത്തെയും വാര്‍ത്തകള്‍ പാകപ്പെടുത്താനുള്ള അവസരം അവര്‍ക്കുണ്ടണ്ടായിരുന്നു. ടെലിവിഷനുകള്‍ കൂടി വന്നതോടെ പത്രങ്ങളുടെ സാധ്യത പരിമിതപ്പെട്ടു. എന്നാല്‍, ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ലൈവ് വാര്‍ത്താ സംപ്രേക്ഷണത്തില്‍ പോലും തങ്ങളുടെ അജണ്ടകള്‍ക്കനുസരിച്ച് വ്യാഖ്യാനങ്ങള്‍ ചമയ്ക്കാനും ചര്‍ച്ചകള്‍ സംഘടിപ്പിക്കാനും തുടങ്ങിയതോടെ ലൈവ് വാര്‍ത്തയില്‍ സത്യസന്ധത ഇല്ലാതായി.
ധാരാളം ഉദാഹരണങ്ങളുണ്ടണ്ട് ഇത്തരം വ്യാഖ്യാനങ്ങള്‍ക്ക്. ബി.ബി.സി പോലുള്ള മാധ്യമസ്ഥാപനങ്ങള്‍ക്ക് സ്വന്തമായ മാധ്യമനയം ഉണ്ടെണ്ടന്നാണു മനസിലാക്കിയിട്ടുള്ളത്. അതുകൊണ്ടണ്ടാണ് വാര്‍ത്താവതരണത്തില്‍ അവര്‍ക്ക് ഒട്ടൊക്കെ വിശ്വാസ്യത പാലിക്കാനാകുന്നത്. നമ്മുടെ മാധ്യമങ്ങളും ഉത്തരവാദിത്വപൂര്‍ണമായ അത്തരമൊരു മാധ്യമനയം സ്വന്തമായി രൂപപ്പെടുത്തി സ്വയം നടപ്പാക്കുന്നത് ഉചിതമായിരിക്കും. ടെലിവിഷന്‍ അടക്കമുള്ള മാധ്യമങ്ങള്‍ക്കും സ്വന്തം അജണ്ടയ്ക്കനുസരിച്ചു വാര്‍ത്തകളില്‍ ഇടപെടാനുള്ള സാഹചര്യം നിലനില്‍ക്കുന്ന കാര്യം പറഞ്ഞല്ലോ. ഈ സാഹചര്യവും അസാധ്യമാക്കുന്നതാണ് മാധ്യമരംഗത്തെ പുതിയ വിപ്ലവമായ സമൂഹമാധ്യമങ്ങള്‍. എഡിറ്റോറിയല്‍ എന്ന നിയന്ത്രണ സംവിധാനത്തിന്റെ അരിപ്പയിലൂടെ മാത്രം കടന്ന്, അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചു മാത്രം, ജനങ്ങളില്‍ എത്തിയിരുന്ന വാര്‍ത്തകളും വിവരങ്ങളും ആ വ്യാഖ്യാനങ്ങളുടെ കള്ളികളില്‍ ഒതുങ്ങാതെ, ജനപക്ഷവ്യാഖ്യാനങ്ങളായി അതിവേഗം പ്രചരിക്കുന്ന സാഹചര്യം വന്നിരിക്കുന്നു. മുഖ്യധാരാമാധ്യമങ്ങള്‍ പോലും ഇത്തരം സമൂഹനിലപാടുകളുടെ അടിസ്ഥാനത്തില്‍ നിലപാടു സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുന്ന കാഴ്ചയാണ് ഇന്നു കാണുന്നത്.
നവമാധ്യമങ്ങള്‍ കൂടുതലും ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും പൗരാവകാശത്തിന്റെയും ഒക്കെ വേദിയാണ്. അതേസമയംതന്നെ പ്രതിലോമശക്തികള്‍ ആസൂത്രിതമായി ഇതിനെ ദുരുപയോഗിക്കുന്ന സ്ഥിതിവിശേഷവും ഉണ്ടണ്ട്. ഇതു പക്ഷേ, നിയമമോ അധികാരമോ ഉപയോഗിച്ചു നിയന്ത്രിക്കുന്നത് പ്രായോഗികമല്ല. അതിനു ശ്രമിക്കുന്നത് ജനാധിപത്യവിരുദ്ധവുമാണ്. എന്നാല്‍, ഒരു സ്വയം നിയന്ത്രണ, സ്വയം തിരുത്തല്‍ സംവിധാനം രൂപപ്പെടേണ്ടണ്ടതുണ്ടണ്ട്. എല്ലാവരും സ്വയം പാലിക്കുന്ന ഒരു അച്ചടക്കസംഹിത രൂപപ്പെടണം. അതു പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാനുള്ള ജാഗ്രത ഓരോരുത്തരും പുലര്‍ത്തണം. ഉത്തരവാദിത്വബോധമുള്ള ഒരു പൗരസമൂഹത്തെയാണ് വാര്‍ത്തെടുക്കേണ്ടത്. സമൂഹത്തിലെ ഉത്തരവാദിത്വമുള്ള പൗരന്മാര്‍ തന്നെ ഇതിനു മുന്‍കൈ എടുക്കണം. ലഭ്യമാകുന്ന വിവരം വസ്തുനിഷ്ഠവും സമൂഹപുരോഗതിക്ക് അനുഗുണവുമാണ് എന്ന് ഉറപ്പാക്കേണ്ടണ്ടതുണ്ടണ്ട്. വിവരദാതാക്കളുടെ മികവും അവര്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കാനുള്ള സൗകര്യവും ഇതില്‍ പ്രധാനമാണ്. വിവരദാതാക്കളില്‍ പ്രധാനികള്‍ പത്രമാധ്യമങ്ങളാണല്ലോ.
പുതിയ തലമുറ പത്രപ്രവര്‍ത്തകരെ ശരിയായ ദിശാബോധത്തോടും ശരിയായ പത്രധര്‍മത്തോടും വളര്‍ത്തിയെടുക്കാന്‍ ഈ രംഗത്തുള്ളവര്‍ ശ്രദ്ധിക്കണം. മാധ്യമപ്രവര്‍ത്തനമെന്നത് ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്ന ഒരു രംഗമാണ്. ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്നത് ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്നതു കൊണ്ടണ്ടാണ്. ധാര്‍മികത ചോര്‍ന്നുപോയാല്‍ ആത്മാഭിമാനവും പോയി. ധാര്‍മികതയെ തകര്‍ത്തുകൊണ്ടണ്ട് നേട്ടമുണ്ടണ്ടാക്കാന്‍ നിങ്ങളുടെ സമൂഹത്തിലെ ആരെങ്കിലും ശ്രമിച്ചാല്‍ നിരുത്സാഹപ്പെടുത്തണം. ഒരു തുള്ളി വിഷം വീണാല്‍ മതി പാലാകെ വിഷമാകും. മാധ്യമരംഗത്തെ ഒരാള്‍ ചെളിക്കുണ്ടണ്ടിലേക്ക് വീണാല്‍ മതി മാധ്യമ രംഗമാകെ ജീര്‍ണതയിലേക്കു വീണ പ്രതീതിയാവും. ദൗര്‍ഭാഗ്യവശാല്‍ ഏതൊരു മാധ്യമ സ്ഥാപനങ്ങളുടെയും തലപ്പത്ത് ഇത്തരം വിഷവിത്തുകള്‍ പേരിനെങ്കിലും ഒന്നുണ്ടണ്ടാകും.
കേവലം വാണിജ്യതാല്‍പര്യങ്ങള്‍ക്കപ്പുറം സമൂഹത്തിന്റെ ഉത്തമതാല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്നതാകണം മാധ്യമപ്രവര്‍ത്തനം. കേട്ടുകേള്‍വികളുടെയും വ്യാജ ആരോപണങ്ങളുടെയും അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ ചമയ്ക്കരുത്. തനിക്ക് ഇഷ്ടമില്ലാത്തവരെ തകര്‍ക്കാനും ഇഷ്ടക്കാരെ പ്രമോട്ട് ചെയ്യാനും മാധ്യമത്തെ ദുരുപയോഗം ചെയ്യുകയും അരുത്. വിവരങ്ങള്‍ ബോധ്യപ്പെട്ടും ഉയര്‍ന്ന സാമൂഹികബോധം നിലനിര്‍ത്തിയും ചെയ്യേണ്ടണ്ട ഉത്തരവാദിത്വപൂര്‍ണമായ ഒന്നാണ് മാധ്യമപ്രവര്‍ത്തനം. നിര്‍വഹിക്കുന്ന ദൗത്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടണ്ടു പ്രവര്‍ത്തിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയാറാകണം. സമൂഹത്തിന്റെ പൊതുബോധം ഉയരുകയും മാധ്യമങ്ങള്‍ അതിനനുസരിച്ച് ഉയരാതിരിക്കുകയും ചെയ്യുമ്പോള്‍ അത് മാധ്യമരംഗത്തെ തന്നെ ദോഷകരമായി ബാധിക്കുമെന്നു തിരിച്ചറിയണം. അത്തരം സാഹചര്യങ്ങളിലാണ് നിയന്ത്രണങ്ങള്‍ ബാധകമല്ലാത്ത സമൂഹ്യമാധ്യമങ്ങള്‍ നിയന്ത്രണം കൈക്കലാക്കുകയെന്നും അത് സമൂഹത്തിന്റെ നാശത്തിനു വഴിവയ്ക്കുമെന്നും തിരിച്ചറിയേണ്ടത് മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യയെ കൊലപ്പെടുത്തി, ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  2 months ago
No Image

ആശുപത്രികള്‍, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, അഭയകേന്ദ്രങ്ങള്‍....ജനജീവിതത്തിന്റെ ഒരടയാളം പോലും ശേഷിപ്പിക്കാതെ ആക്രമണം 

International
  •  2 months ago
No Image

അതിക്രമം.. കയ്യേറ്റം; ഫലസ്തീനെ അദൃശ്യ ഭൂപടമാക്കാനുള്ള തന്ത്രം നടപ്പിലാക്കിയ ഏഴരപ്പതിറ്റാണ്ട്  

International
  •  2 months ago
No Image

സമ്മേളന സ്ഥലത്ത് 'അര്‍ജ്ജുനും മനാഫും', മതേതരത്വത്തിന്റെ അടയാളങ്ങളെന്ന് അന്‍വര്‍; പാര്‍ട്ടി പ്രഖ്യാപനം ഇന്ന്

Kerala
  •  2 months ago
No Image

വംശഹത്യാ കൂട്ടക്കൊലകള്‍ക്ക് വര്‍ഷം തികയാനിരിക്കേ ഗസ്സയില്‍ പള്ളിക്ക് നേരെ ആക്രമണം; 18 ലേറെ മരണം

International
  •  2 months ago
No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago