HOME
DETAILS
MAL
കുറ്റിപ്പുറത്ത് 79 ലക്ഷത്തിന്റെ കള്ളപ്പണം പിടികൂടി
backup
October 10 2017 | 18:10 PM
തിരുനാവായ: കുറ്റിപ്പുറത്ത് 79,26,000 രൂപയുടെ കള്ളപ്പണം പിടികൂടി. വേങ്ങര ഊരകം സ്വദേശി അബൂബക്കര്‍ (43), ഇരിങ്ങല്ലൂര്‍ സ്വദേശി സിദ്ദീഖ് (24) എന്നിവരില്‍ നിന്നാണ് പണം പിടികൂടിയത്. മലപ്പുറം എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കുറ്റിപ്പുറം എസ്.ഐ നിബുല്‍ ശങ്കറിന്റെ നേതൃത്വത്തില്‍ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ തിരച്ചിലിലാണ് സംഘത്തെ പിടികൂടിയത്. പൊലിസ് കസ്റ്റഡിയിലെടുത്ത പ്രതികളെ തിരൂര്‍ കോടതിയില്‍ ഹാജരാക്കും. ചെന്നൈയില്‍ നിന്നാണ് കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷന് വഴി ഇവര്‍ പണം കൊണ്ടുവന്നത്. പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്. തിരൂര്‍ ഡി.വൈ.എസ്.പി ഉല്ലാസിന്റെ നേതൃത്വത്തില്‍ ആണ് കേസന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."