അനുപം ഖേര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍
ന്യൂഡല്‍ഹി: ബോളിവുഡ് താരം അനുപം ഖേറിനെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി നിയമിച്ചു. ഗജേന്ദ്ര ചൗഹാന്‍റെ കാലാവധി അവസാനിച്ച ഒഴിവിലേക്കാണ് അനുപം ഖേറിന് ചുമതല നല്‍കിയത്. ചൗഹാന്റെ കാലാവധി ഈ വര്‍ഷം മാര്‍ച്ചില്‍ അവസാനിച്ചിരുന്നു.
62കാരനായ അനുപം ഖേര്‍ ഇതിനുമുന്‍പ് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനായും നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബി.ജെ.പി അനുഭാവിയായതിന്റെ പേരില്‍ ചെയര്‍മാന്‍ സ്ഥാനം ഗജേന്ദ്രചൗഹാന് നല്‍കിയത് വന്‍ വിവാദമായിരുന്നു.
സംഘപരിവാര്‍-ബി.ജെ.പി നേതൃത്വങ്ങളുടെ താല്‍പര്യക്കാരെ ഉന്നത തലങ്ങളില്‍ നിയമിക്കുന്ന നടപടിയുടെ ഭാഗമായിട്ടാണ് ഒരു സീരിയലില്‍ അഭിനയിച്ചുവെന്ന യോഗ്യത മുന്‍നിര്‍ത്തി ഗജേന്ദ്ര ചൗഹാനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്ത് നിയമിച്ചിരുന്നത്. ഇതിനെതിരേ ശക്തമായ പ്രതിഷേധമാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും അരങ്ങേറിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."