HOME
DETAILS

കാറ്റലണ്‍ സ്വതന്ത്രഭരണത്തെ റദ്ദാക്കാന്‍ നടപടികളുമായി സ്‌പെയിന്‍

  
backup
October 11 2017 | 13:10 PM

spain-takes-step-towards-suspending-catalonia-autonomy

മാഡ്രിഡ്: സ്വതന്ത്ര രാജ്യമെന്ന നിലയില്‍ മുമ്പോട്ടുപോകുമെന്ന കാറ്റലണ്‍ പ്രസിഡന്റിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ, അതില്ലാതാക്കാനുള്ള ശ്രമം തുടങ്ങിയിരിക്കുകയാണ് സ്‌പെയിന്‍. സ്വതന്ത്രമാക്കുന്നതുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദം ഉണ്ടാക്കുന്നതിനു മുമ്പ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചോയെന്ന് കാറ്റലന്‍ നേതാക്കന്മാന്‍ വ്യക്തമാക്കണമെന്ന് സ്‌പെയിന്‍ പ്രധാനമന്ത്രി മരിയാന റജോയ് ആവശ്യപ്പെട്ടു.

കാറ്റലണ്‍ മേഖലാ പ്രസിഡന്റ് കാര്‍ലെസ് പുജിമൊന്റെ പ്രതികരണം പോലെയിരിക്കും ഭാവി നടപടികളെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കുകായായിരുന്നു മരിയാന റജോയ്.

കാറ്റലണ്‍ സര്‍ക്കാര്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാന്‍ കാബിനറ്റ് ഔദ്യോഗികമായി ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഭരണഘടനയുടെ 155-ാം വകുപ്പ് ഉപയോഗിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. നിയമ ഉടമ്പടികള്‍ പാലിക്കുന്നില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് മേഖലാ സര്‍ക്കാരുകളെ നേരിട്ട് നിയന്ത്രിക്കാമെന്ന് അനുശാസിക്കുന്നതാണ് സ്പാനിഷ് ഭരണഘടനയുടെ 155-ാം വകുപ്പ്.

നേരത്തെ, കാറ്റലോണിയയെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നുവെങ്കിലും കാറ്റലോണിയ അതില്‍ നിന്നു പിന്മാറിയിരുന്നു. പകരം, സ്വാതന്ത്ര്യം പിന്നീടു പ്രഖ്യാപിക്കുമെന്ന നിലപാടാണ് പുജിമൊന്‍ പ്രഖ്യാപിച്ചത്. സ്‌പെയിനുമായി ചര്‍ച്ച തുടരുന്നതിനാലാണ് ഇതെന്നായിരുന്നു പുജിമൊന്റെ വാദം. എന്നാല്‍ ഭരണഘടനയിലെ നിയമസാധ്യത സ്‌പെയിന്‍ കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുമെന്ന് മുന്‍കൂട്ടി കണ്ടാണ് പുജിമൊന്‍ നീക്കം മാറ്റിയതെന്നാണ് വിവരം.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം; വിശദീകരണം തേടി ഗവര്‍ണര്‍; ഡിജിപിയും, ചീഫ് സെക്രട്ടറിയും നേരിട്ടെത്തണം

Kerala
  •  2 months ago
No Image

ദുബൈ; അലക്കുശാലയിൽ വസ്ത്രം നഷ്ടപ്പെട്ടതിന് 9,000 ദിർഹം നഷ്ടപരിഹാരം

uae
  •  2 months ago
No Image

മയക്കുമരുന്ന് കേസ്: താരങ്ങളെ ഹോട്ടലില്‍ എത്തിച്ചയാള്‍ കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

വീട്ടുകാര്‍ മൊബൈല്‍ വാങ്ങി നല്‍കിയില്ല; പ്ലസ് ടു വിദ്യാര്‍ഥി പുഴയില്‍ ചാടി; നീന്തി കരകയറി

Kerala
  •  2 months ago
No Image

ഹൈദർ അലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മദ്രസ അൽ ഖൂദിൻ്റെ മീലാദ് ഫെസ്റ്റ് ഒക്ടോബർ 10 ന്

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം;  കനത്ത മഴയ്ക്ക് സാധ്യത,ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

latest
  •  2 months ago
No Image

'വിധി നിര്‍ണയത്തില്‍ പിഴവില്ല'; നെഹ്‌റു ട്രോഫി വള്ളംകളിയില്‍ കാരിച്ചാല്‍ ചുണ്ടന്‍ തന്നെ വിജയി,വീയപുരത്തിന്റെ അപ്പീല്‍ തള്ളി

Kerala
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

ഓം പ്രകാശിനെതിരായ മയക്കുമരുന്ന് കേസ്: അന്വേഷണം സിനിമാ താരങ്ങളിലേക്ക്, ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഓം പ്രകാശിന്റെ മുറിയിലെത്തിയതായി റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

വംശഹത്യയുടെ ഒന്നാം വാര്‍ഷികത്തിലും കൂട്ടക്കൊല തുടര്‍ന്ന് ഇസ്‌റാഈല്‍; ജബലിയ ക്യാംപില്‍ ആക്രമണം, 17 മരണം ഒമ്പത് കുഞ്ഞുങ്ങള്‍

International
  •  2 months ago