എസ്.കെ.എസ്.എസ്.എഫ് സൗഹൃദ സമ്മേളനം ഇന്ന്
തിരുവനന്തപുരം: 'ഒരുമയോടെ വസിക്കാം സൗഹൃദം കാക്കാം' എന്ന സന്ദേശവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന ദേശീയോദ്ഗ്രഥന പ്രചാരണ പരിപാടി ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും.
ഇന്നു വൈകുന്നേരം മൂന്നുമണിക്ക് പാളയം ഹസന്‍ മരക്കാര്‍ ഹാളില്‍ സൗഹൃദസമ്മേളനം പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും.
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഡോ. അലക്‌സാണ്ടര്‍ ജേക്കബ്, ഫാ. ഡോ. പ്രകാശ്, രാഹുല്‍ ഈശ്വര്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, എ.എം നൗഷാദ് ബാഖവി, ഷെരീഫ് ദാരിമി കോട്ടയം എന്നിവര്‍ സംസാരിക്കും.
ദേശീയോദ്ഗ്രഥന പ്രചാരണത്തിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രഭാഷണങ്ങള്‍, പ്രാദേശിക തലങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് നാട്ടുമുറ്റം, ജില്ലാതലങ്ങളില്‍ സൗഹൃദാനുഭവ രചനാ മത്സരം എന്നിവ സംഘടിപ്പിച്ചിരുന്നു.
ഇതോടനുബന്ധിച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഹബീബ് ഫൈസി കോട്ടോപ്പാടം, കെ.എന്‍.എസ് മൗലവി, നൗഷാദ് ബാഖഫി, ഷെരീഫ് ദാരിമി കോട്ടയം, ഷാജഹാന്‍ ദാരിമി, അഡ്വ. ഹസീം മുഹമ്മദ്, ഉമ്മര്‍ ഫൈസി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."