ഉപരോധം വകവെക്കാതെ ആഗോള കമ്പനികള്‍ ഖത്തറില്‍ നിക്ഷേപത്തിനെത്തുന്നു
ദോഹ: സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധം തുടരുന്ന സാഹചര്യത്തിലും ഖത്തറില്‍ നിക്ഷേപത്തിന് സന്നദ്ധമായി ആഗോളകമ്പനികള്‍ രംഗത്ത്. ദക്ഷിണ അമേരിക്കാസില്‍ നിന്നുള്‍പ്പടെ നിരവധി കമ്പനികളില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നതായും ഖത്തറില്‍ സാന്നിധ്യമറിയിക്കാന്‍ നിരവധി കമ്പനികള്‍ മുന്നോട്ടുവരുന്നുണ്ടെന്നും ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍(ക്യു.എഫ്.സി) വ്യക്തമാക്കുന്നു.
മെക്സിക്കന്‍ കമ്പനി ഖത്തറില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.ആഗോള കമ്പനികള്‍ ഖത്തറിലേക്കു വരാന്‍ താല്പര്യപ്പെടുന്നതിന്റെ ഉദാഹരണമാണിതെന്ന് വ്യവസായ മേഖലയിലെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മെക്സിക്കന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പ്രോമെക്സിക്കോയും ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്ററും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ ഡൂണ്‍ ലൈറ്റ്വെയ്റ്റ് ആര്കിടെക്ചര് കമ്പനിയാണ് ഖത്തറില്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. മെക്സിക്കന്‍ കമ്പനിയായ ഡൂണ്‍ അര്‍ക്കിടെക്ചര്‍ ലിഗേരയുടെ സഹോദര സ്ഥാപനമാണിത്. 2022ലെ ലോകകപ്പ് ഫുട്ബോള്‍ സ്റ്റേഡിയങ്ങളുടെ നിര്‍മാണത്തില്‍ ഈ കമ്പനി സജീവ പങ്കാളിത്തം വഹിക്കും.
ക്യുഎഫ്സിയിലെ ആദ്യത്തെ മെക്സിക്കന്‍ കമ്പനിയാണു ഡൂണ്‍ ആര്‍ക്കിടെക്ചര്‍. പുതിയ വിപണികളിലേക്ക് പ്രവര്‍ത്തനം വിപുലീകരിക്കുകയാണെന്ന് ക്യുഎഫ്സി സിഇഒ യൂസഫ് മുഹമ്മദ് അല്‍ ജെയ്ദ പറഞ്ഞു. ഖത്തറില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ മെക്സിക്കോ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."