കാട്ടു'തീതിന്ന' കാലിഫോര്‍ണിയ
കാലിഫോര്‍ണിയയില്‍ അനിയന്ത്രിതമായി തുടരുന്ന കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 23 ആയി. കാറ്റ് പ്രവചനാതീതമായതോടെ കാട്ടുതീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ല.
20,000ലധികം പേരെ പ്രദേശത്തുനിന്ന് മാറ്റിപ്പാര്‍പ്പിച്ചു. നൂറുകണക്കിന് പേരെ കാണാതായിട്ടുണ്ട്.
നാപ പ്രദേശത്തുനിന്നു മാത്രം 5000 ത്തോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഇവിടത്തെ 13 വൈന്‍ നിര്‍മാണശാലകള്‍ അഗ്നിക്കിരയായിട്ടുണ്ട്.
കാട്ടുതീയില്‍ 1,70,000 ഏക്കര്‍ ഭൂമി കത്തിനശിച്ചു. 3500ലധികം കെട്ടിടങ്ങളെയും തീ വിഴുങ്ങി.
'വളരെ ഭീകരമായ നിമിഷങ്ങളിലൂടെയാണ് നാമിപ്പോള്‍ കടന്ന് പോകുന്നത്. കാര്യങ്ങള്‍ ഇനിയും നിയന്ത്രണവിധേയമായിട്ടില്ല. തീ അണയ്ക്കാനുള്ള എല്ലാ ശ്രമങ്ങളും നടന്നു കൊണ്ടിരിക്കുന്നു' അഗ്നിശമനസേനാ വക്താവ് ഹീതര്‍ വില്ല്യംസ് പറയുന്നത്.
ദുരന്തത്തെ തുടര്‍ന്ന് വടക്കന്‍ ഭാഗങ്ങളിലെ പ്രധാന വീഞ്ഞുല്‍പാദന കേന്ദ്രങ്ങളായ നാപ, സൊനോമ, യൂബ തുടങ്ങി എട്ടോളം പ്രദേശങ്ങളില്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
[gallery columns="1" size="full" ids="437968,437969,437970,437971,437972,437973,437974"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."