HOME
DETAILS
MAL
ആറംഗസംഘം ബാങ്ക് കൊള്ളയടിച്ചു
backup
October 12 2017 | 19:10 PM
പട്‌ന: ഷിഖാപുര പട്ടണത്തിലെ ഇന്ത്യന്‍ ബാങ്കിന്റെ ശാഖയില്‍ നിന്ന് 22.67 ലക്ഷം രൂപ കൊള്ളയടിച്ചു.
ആറംഗ സംഘമാണ് ബാങ്കില്‍ ആയുധങ്ങളുമായി എത്തി പണം കവര്‍ന്നതെന്ന് പൊലിസ് അറിയിച്ചു. തലസ്ഥാന നഗരിയായ പട്‌നയില്‍ നിന്ന് 124 കിമീറ്റര്‍ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പട്ടണമാണ് ഷിഖാപുര.
ഇന്നലെ രാവിലെയായിരുന്നു അക്രമികള്‍ ബാങ്കിലെത്തിയത്.
ബാങ്ക് ജീവനക്കാരേയും ഇടപാടുകാരെയും മുറിക്കുള്ളില്‍ പൂട്ടിയിട്ടാണ് അക്രമി സംഘം പണം കവര്‍ന്നത്. രക്ഷപ്പെട്ട മോഷ്ടാക്കള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."