HOME
DETAILS
MAL
വിഖായയുടെ സേവനം ശ്ലാഘനീയം: ബീച്ച് ആശുപത്രി സൂപ്രണ്ട്
backup
August 12 2016 | 23:08 PM
കോഴിക്കോട്: ബീച്ച് ആശുപത്രിയില്‍ കര്‍മനിരതരായ എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാരുടെ സേവനം ശ്ലാഘനീയവും മാതൃകാപരവുമാണെന്ന് സൂപ്രണ്ട് ഡോ. എ. സാബു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി ആശുപത്രിയിലേക്ക് നല്കിയ വീല്‍ചെയറുകള്‍, ഫ്ളോമീറ്ററുകള്‍, വാള് ഫാന്‍, കൂളര്‍ തുടങ്ങിയ ഉപകരണങ്ങള്‍ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.കെ.ഐ.സി ദമാം കമ്മിറ്റി സെക്രട്ടറി യു.കെ ഇബ്റാഹിം ഓമശ്ശേരി ഉപകരണങ്ങള്‍ കൈമാറി ഉദ്ഘാടനം ചെയ്തു. ഒ.പി അഷ്റഫ് അധ്യക്ഷനായി. അബൂ ഹൈസം ദമാം, അബ്ദുസ്സലാം മുക്കോണം, കുഞ്ഞിമരക്കാര്‍ മലയമ്മ, മിര്ശാദ് അലി സിറ്റി, സലാം മാസ്റ്റര്‍, ജില്ലാ കണ്‍വീനര്‍ അന്‍വര്‍ നല്ലളം, വര്. കണ്‍വീനര്‍ ശഫീഖ് കായലം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."