HOME
DETAILS

വാഫി - വഫിയ്യ കലോത്സവത്തിന് ഇന്ന് തുടക്കം

  
backup
October 13 2017 | 00:10 AM

%e0%b4%b5%e0%b4%be%e0%b4%ab%e0%b4%bf-%e0%b4%b5%e0%b4%ab%e0%b4%bf%e0%b4%af%e0%b5%8d%e0%b4%af-%e0%b4%95%e0%b4%b2%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

 

മലപ്പുറം: പത്താമത് സംസ്ഥാന വാഫി, വഫിയ്യ കലോത്സവത്തിന് കാളികാവില്‍ ഇന്ന് തുടക്കം. സി.ഐ.സിയോട് (കോ ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസ് ) അഫ്‌ലിയേറ്റ് ചെയ്യപ്പെട്ട 69 മത ഭൗതിക സമന്വയ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥി യൂനിയനുകളാണ് (ഡബ്ലിയു.എസ്.എഫ്) 13,14,15,17 തിയതികളില്‍ നടക്കുന്ന കലാ മാമാങ്കം സങ്കടിപ്പിക്കുന്നത്.
ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന ജീറാന്‍ അസംബ്ലി പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാനം ചെയ്യും. റഹ്്മതുല്ലാഹ് ഖാസിമി മൂത്തേടം പ്രഭാഷണം നടത്തും.
നാലായിരത്തിലധികം പ്രതിഭകള്‍ അണിനിരക്കുന്ന കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം 14 ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. വിവിധ സോണല്‍ മത്സരങ്ങളില്‍ യോഗ്യത തെളിയിച്ച പ്രതിഭകളാണ് 144 ഇനങ്ങളിലായി നാലു ഭാഷകളില്‍ മാറ്റുരക്കുന്നത്.
15ന് രാവിലെ 8.30ന് 45 കോളജുകളിലെ വിദ്യാര്‍ഥികള്‍ അണിനിരക്കുന്ന 'ക്യൂ ഫോര്‍ ടുമാറോ' നടക്കും. പത്തുമണിക്ക് അര്‍ഹാം അസംബ്ലി അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. രണ്ടിന് മലിനജല സംസ്‌കരണം എന്ന വിഷയത്തില്‍ കര്‍മശാസ്ത്ര സെമിനാര്‍ നടക്കും.
4.30 ന് ഫൗണ്ടേഴ്‌സ് മീറ്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ഏഴിന് വാഫി കാംപസ് സമര്‍പ്പണം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ഇന്റര്‍ നാഷണല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസ് ലീഗ് സെക്രട്ടറി ജനറല്‍ ഡോ. ജഅ്ഫര്‍ അബ്ദുസലാം ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ആധ്യക്ഷനാവും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ലൈബ്രറി ഉദ്ഘാടനം ചെയ്യും.
17ന് നടക്കുന്ന വഫിയ്യ കലോത്സവം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന ഉദ്ഘാടനം ചെയ്യും. ഖത്തര്‍ യൂനിവേഴ്‌സിറ്റി അസോ. പ്രൊഫസര്‍ ഡോ. ലത്വീഫ നഈമി വിശിഷ്ടാതിഥിയാകും. കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റി ഐ.ആര്‍. ഡി. പി അഫ്‌ലിയേറ്റഡ് ഫാക്കല്‍റ്റി ഡോ. വര്‍ഷ ബശീര്‍ മുഖ്യഭാഷണം നിര്‍വഹിക്കും. സമാപന ചടങ്ങില്‍ ആമിന ടീച്ചര്‍ അധ്യക്ഷയാകും. ഫാത്വിമ ബാപ്പു ഹാജി ട്രോഫികള്‍ വിതരണം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ പ്രൊഫ. അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, വി.പി സൈത് മുഹമ്മദ് നിസാമി, അലി ഫൈസി തൂത, ഇബ്‌റാഹീം ഫൈസി റിപ്പണ്‍, മുഹമ്മദ് സാലിം പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നും വിലയുള്ള "പന്ത്"

Cricket
  •  21 days ago
No Image

ഒമാനില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

oman
  •  21 days ago
No Image

യുപി ഷാഹി മസ്ജിദിലെ സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു

National
  •  21 days ago
No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  21 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  21 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  21 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  21 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  21 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  21 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  21 days ago