ഇന്ത്യയിപ്പോള്‍ പാമ്പാട്ടികളുടെ രാജ്യമല്ല, ലോകത്തെ പ്രധാന ഐ.ടി ഹബ്ബാണെന്ന് പ്രധാനമന്ത്രി
പട്ന: ഇന്ത്യ ഇപ്പോള്‍ പാമ്പാട്ടികളുടെ നാടല്ലെന്നും ലോകത്തെ പ്രധാനപ്പെട്ട ഐ.ടി ഹബ്ബായി മാറികൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പട്ന സര്‍വ്വകലാശാലയുടെ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഒരിക്കല്‍ വിദേശികള്‍ പാമ്പാട്ടികളുടെ നാടെന്ന് പരിഹസിച്ചിരുന്നു എന്നാല്‍ ഐ.ടി വ്യവസായം ഇന്ത്യയുടെ പ്രതിച്ഛായ തന്നെ മാറ്റിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
'നിങ്ങളുടെത് ഇപ്പോഴും പാമ്പാട്ടികളുടെ നാടാണോ എന്ന് ഒരിക്കല്‍ ഒരു വിദേശി എന്നോടു ചോദിച്ചു. മുമ്പ് ഞങ്ങള്‍ പാമ്പുകളുമായി കളിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ കളിക്കുന്നത് മൗസുകൊണ്ടാണെന്ന് ഞാന്‍ മറുപടി നല്കി. ഈ മാറ്റത്തില്‍ ഞാന്‍ അഭിമാനിക്കുന്നു'- മോദി പറഞ്ഞു.
ചടങ്ങില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും പങ്കെടുത്തു. നിതീഷിന്റെ എന്‍.ഡി.എ പ്രവേശനത്തിനു ശേഷമുള്ള മോദിയുടെ ആദ്യ ബിഹാര്‍ സന്ദര്‍ശനമായിരുന്നു ഇന്നത്തേത്.
2022ല്‍ ബിഹാറില്‍ വികസനം പൂര്‍ത്തിയാകുമെന്നു പറഞ്ഞ മോദി, മുഖ്യമന്ത്രി നിതീഷ് കുമാറിന് എല്ലാ കേന്ദ്രസഹായവും വാഗ്ദാനം ചെയ്തു. രാജ്യം 75–ാം വാര്‍ഷികം ആഘോഷിക്കുന്ന 2022ല്‍ ബിഹാര്‍ ഇന്ത്യയിലെ വികസിത സംസ്ഥാനങ്ങളില്‍ ഒന്നായി മാറുമെന്നും മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."