ആരുഷി തല്‍വാര്‍ വധക്കേസ്: മാതാപിതാക്കള്‍ ജയില്‍ മോചിതരായി
അലഹാബാദ്: ആരുഷി തല്‍വാര്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന മാതാപിതാക്കള്‍ ജയില്‍ മോചിതരായി. മാതാപിതാക്കളായ രാജേഷ് തല്‍വാര്‍ നുപൂര്‍ തല്‍വാര്‍ എന്നിവരാണ് ജയില്‍മോചിതരായത്. അലഹാബാദ് ഹൈക്കോടതി കഴിഞ്ഞ ആഴ്ച ഇവരെ കുറ്റവിമുക്തരാക്കി വിധി പുറപ്പെടുവിച്ചിരുന്നു.
നാലു വര്‍ഷമായി ഗാസിയാബാദിലെ ജയിലില്‍ തടവിലായിരുന്നു ഇരുവരും. ആരുഷിയെ കൂടാതെ ഇവരുടെ വീട്ടുജോലിക്കാരന്‍ ഹേംരാജിനെ കൊന്ന കേസിലും ഇവര്‍ പ്രതിയായിരുന്നു.
സംശയത്തിന്റെ ആനുകൂല്യത്തിലായിരുന്നു വിധി. 2013 നവംബറിലായിരുന്നു ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറിനേയും നുപുല്‍ തല്‍വാറിനേയും കുറ്റക്കാരാക്കി ഗാസിയാബാദ് പ്രത്യേക കോടതി വിധി പറഞ്ഞത്. ഇവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്തു.
2008 മേയിലാണ് ആരുഷിയെ നോയിഡയിലെ വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന്റെ ആദ്യഘട്ടത്തില്‍ വീട്ടുജോലിക്കാരന്‍ ഹേംരാജിനൊണ് സംശയിച്ചത്. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം ഹേംരാജിന്റെ മൃതദേഹം ടെറസില്‍ നിന്നും കണ്ടെത്തുകയായിരുന്നു. എന്നാല്‍ ആരുഷിയുടേയും ഹേംരാജിന്റെയും വഴിവിട്ട ബന്ധം കാണിനിടയായ മാതാപിതാക്കള്‍ തന്നെയാണ് ഇരുവരേയും കൊലപ്പെടുത്തിയത് എന്നായിരുന്നു സി.ബി.ഐ കോടതിയില്‍ അറിയിച്ചത്.
ഇരുവരുടെയും ബന്ധമറിഞ്ഞ് ക്ഷുഭിതനായ രാജേഷ് ഗോള്‍ഫ് വടികൊണ്ട് ഇവരുടെ തലയില്‍ അടിക്കുകയും തെളിവുകള്‍ മായ്ച്ചുകളയുകയും ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തി. എന്നാല്‍ തല്‍വാര്‍ കുടുംബം കുറ്റക്കാരല്ലെന്നും വെറും സാഹചര്യത്തെളിവുകള്‍ വെച്ചാണ് ഇവര്‍ക്ക് കുറ്റം ചുമത്തിയതെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."