ഖത്തറിലേക്കുള്ള സൗജന്യ സന്ദര്‍ശക വിസയില്‍ ഇളവ്
ദോഹ: ഖത്തര്‍ സന്ദര്‍ശിക്കുന്നതിനായുള്ള വിവിധ വിഭാഗങ്ങള്‍പ്പെട്ട ഓണ്‍ അറൈവല്‍ ടൂറിസ്റ്റ്് വിസകള്‍ക്കുള്ള നിബന്ധനകളില്‍ ഇളവ്. ഹോട്ടല്‍ ബുക്കിങോ മറ്റു വ്യവസ്ഥകളോ ഓണ്‍ അറൈവല്‍ വിസയ്ക്ക് നിര്‍ബന്ധമില്ലെന്ന് ആഭ്യന്തരമന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ വ്യക്തമാക്കുന്നു. അതേസമയം സന്ദര്‍ശകരോട് ഖത്തറില്‍ താമസിക്കുന്ന സ്ഥലത്തിന്റെ മേല്‍വിലാസം ആവശ്യപ്പെട്ടേക്കാം.
ആറു മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ടും റിട്ടേണ്‍ ടിക്കറ്റുമാണ് ഓണ്‍ അറൈവല്‍ വിസയ്ക്കുള്ള പൊതുവായ വ്യവസ്ഥകള്‍. സൗജന്യ ഓണ്‍ അറൈവല്‍ വിസ, ഇഓഥറൈസേഷന്‍, ഇവിസ തുടങ്ങി വിവിധയിനം വിസകള്‍ ഖത്തര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ആറുമാസകാലാവധിയുള്ള പാസ്‌പോര്‍ട്ടും മടക്കടിക്കറ്റുമുള്ള ഈ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വിസയില്ലാതെ അറുപത് ദിവസം വരെ ഖത്തറില്‍ ചെലവഴിക്കാം.
ഇന്ത്യ, യുകെ, അമേരിക്ക, കാനഡ, ഇന്ത്യ, ദക്ഷിണാഫ്രിക്ക, സീഷെല്‍സ്, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, പാകിസ്താന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലുള്ളവര്‍ക്കാണ് പുതിയ വിസ നയത്തിന്റെ പ്രയോജനം ലഭിക്കുക. ഈ രാജ്യങ്ങളിലുള്ളവര്‍ക്ക് ഖത്തര്‍ സന്ദര്‍ശിക്കാന്‍ വിസയ്ക്കായി അപേക്ഷിക്കുകയോ പണമടയ്ക്കുകയോ വേണ്ടതില്ല. പകരം ഖത്തറിലേക്കുള്ള പ്രവേശന പോയിന്റില്‍ വെച്ച് സൗജന്യമായി മള്‍ട്ടി എന്‍ട്രി വെയ്‌വര്‍(ഒന്നിലധികം തവണ പ്രവേശിക്കുന്നതിനുള്ള വിസ വിടുതല്‍ രേഖ) നല്‍കും. ഇതിനായി പ്രത്യേക ഫീസ് നല്‍കേണ്ടതില്ല. സൗജന്യമായാണ് വെയ്‌വര്‍ നല്‍കുന്നത്.
കുറഞ്ഞത് ആറ് മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട്, സ്ഥിരീകരിച്ച മടക്ക ടിക്കറ്റ് എന്നിവ വിമാനത്താവളത്തിലെ അധികൃതര്‍ക്ക് സമര്‍പ്പിക്കണം. പരിശോധനക്ക് ശേഷം രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അനുമതി നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."