നടിക്കെതിരായ അതിക്രമം: ദിലീപിനെ ഒന്നാം പ്രതിയാക്കിയേക്കും
കൊച്ചി: നടിക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട കേസില്‍ നടന് ദിലീപിനെ ഒന്നാം പ്രതിയാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രതിപ്പട്ടികയിലെ സ്ഥാനത്തില്‍ കാര്യമായ മാറ്റമുണ്ടാകുമെന്ന് അന്വേഷണ സംഘം സൂചന നല്‍കിയതായാണ് റിപ്പോര്‍ട്ട്. കേസിലെ രണ്ടാമത്തെ കുറ്റപത്രത്തിലാണ് ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ ആലോചന. നിലവില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്.
കൃത്യം നടത്തിയത് ദിലീപിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണെന്നും ഗൂഢാലോചന നടത്തിയത് കൃത്യം നടത്തിയതിന് തുല്യമാണെന്നും പൊലിസ് നിരീക്ഷിച്ചു. കുറ്റ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തതും ഗൂഢാലോചനയും ഒരേ കുറ്റകൃത്യമായി കണക്കാക്കും. അക്രമിച്ച ആളും അക്രമത്തിന് നിര്േേദ്ദശിച്ചയാളും തമ്മില്‍ അന്തരമില്ലെന്ന് പൊലിസ് ചൂണ്ടിക്കാണിക്കുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കടുത്ത പ്രതികള്‍ക്കു മേല്‍ ചുമത്തിയ എല്ലാ കുറ്റങ്ങളും ദിലീപിനുമേല്‍ ചുമത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്തിമ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. നാളെ അന്വേഷണ സംഘം യോഗം ചെരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."