HOME
DETAILS

കൊലപാതകത്തിന് ഉത്തരം പറയേണ്ടത് ആര്‍.എസ്.എസ്- കോടിയേരി

  
backup
October 18 2017 | 09:10 AM

kerala-18-10-17-kodiyeri

തിരുവനന്തപുരം: കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിന് ഉത്തരം പറയേണ്ടത് ആര്‍.എസ്.എസ് ആണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 1970 നു ശേഷമാണ് രാഷ്ട്രീയ ആക്രമണങ്ങള്‍ സംസ്ഥാനത്തുണ്ടായത്. 214 സി.പി.എം പ്രവര്‍ത്തകര്‍ ഇക്കാലയളവില്‍കൊല്ലപ്പെട്ടു. കൊലപാതക രാഷ്ട്രീയത്തിന്റെ ചേറില്‍ പുരണ്ടു കിടക്കുന്ന അമിത്? ഷാ സമാധാന സുവിശേഷം പറയാന്‍ കേരളത്തില്‍ വന്നത് പരിഹാസ്യമാണെന്നും കോടിയേരി പറഞ്ഞു. കാട്ടുപുലി പൊന്മാനാകാന്‍ ശ്രമിക്കുന്നതുപോലെയാണിത്.

കേന്ദ്രത്തില്‍ ബി.ജെ.പി ഭരണം വന്നശേഷം കേരളത്തിലെ ആക്രമണങ്ങള്‍ വര്‍ധിച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രഭരണം ഉപയോഗിച്ചുകൊണ്ടാണ് കേരളത്തില്‍ അക്രമത്തിന് അവര്‍ പ്രോല്‍സാഹനം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോരക്ഷയുടെ പേരില്‍ രാജ്യത്ത് 36 കൊലപാതകങ്ങളാണ് നടന്നത്. കേരളത്തില്‍ അവര്‍ക്കിത് നടപ്പാക്കാനായിട്ടില്ല. അതിന് കളമൊരുക്കാനുള്ള പ്രചാരണങ്ങളുമായി ഇപ്പോള്‍ ആര്‍.എസ്.എസ് ഇറങ്ങിയിരിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.

പ്രതികള്‍ക്കെല്ലാം കനത്ത ശിക്ഷ കൊടുക്കുമെന്നാണ് അമിത് ഷാ പറഞ്ഞത്. എന്താക്രമണം നടത്തിയായും രക്ഷിക്കാര്‍ സര്‍ക്കാറുണ്ട് എന്ന സന്ദേശമാണ് കേന്ദ്രം നല്‍കുന്നത്. മുഹമ്മദ് അഖ്‌ലാക്കിനെ കൊന്ന 15 പേര്‍ക്ക് കേന്ദ്രം ജോലി കൊടുത്തിരിക്കുകയാണ്. ഇത് അക്രമം നടത്തുന്നവര്‍ക്കുള്ള സന്ദേശമാണ്. പിന്നെങ്ങനെയാണ് ശിക്ഷ നടപ്പിലാക്കുക?- അദ്ദേഹം ചോദിച്ചു.

കൊലപാതക രാഷ്ട്രീയത്തിന്റെ മുഖ്യ ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന ബി.ജെ.പി പ്രചാരണം അദ്ദേഹത്തിന്റെ പ്രതിഛായ തകര്‍ക്കാനാണ്. ഇത്തരം പ്രചാരണങ്ങള്‍കൊണ്ട് സി.പി.എമ്മിനേയോ മുഖ്യമന്ത്രിയേയോ ഒറ്റപ്പെടുത്താനാവില്ല. അതിന്റെ തെളിവാണ് വേങ്ങര ഉപതിരഞ്ഞെടുപ്പ്.

ജനരക്ഷായാത്രക്ക് മങ്ങലേല്‍പ്പിക്കാനാണ് സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടതെന്ന അമിത് ഷായുടെ പരാമര്‍ശം അസംബന്ധമാണ്. സൂര്യാഘാതമേറ്റ് നില്‍ക്കുന്ന കോണ്‍ഗ്രസിന് ആശ്വാസം നല്‍കാനാണ് ഷാ ഇങ്ങനെ പറഞ്ഞത്. കേരളം പാകിസ്താനാണ്, ജിഹാദികളുടെ നാടാണ്, തെമ്മാടികളാണ് ഭരണം നടത്തുന്നത് തുടങ്ങിയ പ്രചാരവേലകള്‍ വിലപ്പോവില്ല. ഗോവ മുഖ്യമന്ത്രി പൊതുവേ വിദ്യാഭ്യാസമുള്ളയാളാണെന്നാണ് വിചാരിച്ചത്. അങ്ങനെയല്ല എന്നാണ് ഇപ്പോള്‍ ജനങ്ങള്‍ക്ക് മനസിലായത്. കമ്മ്യൂണിസ്റ്റുകാരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്നാണ് ബി.ജെ.പി നേതാവായ സരോജ് പാണ്ഡേ പറഞ്ഞത്. ആ കണ്ണുകള്‍ കൊണ്ട് ആ മാന്യ വനിത എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണം. കുമ്മനം ഇതിനെ അനുകൂലിച്ചതാണ് അദ്ഭുതകരം. ഇതൊരു പരിപാടിയാക്കാന്‍ കുമ്മനവും ഉദ്ദേശിക്കുന്നുണ്ടോ? സരോജ് പാണ്ഡേയെ എങ്ങനെ തള്ളിപ്പറയും എന്ന ചിന്തയിലാണ് ബിജെപി.

സമാധാനത്തിനായി പുറപ്പെട്ട യാത്രയിലാണ് മുരളീധരന്‍ പി.ജയരാജനെതിരായ മുദ്രാവാക്യത്തെ പ്രചരിപ്പിക്കാനാണ് ശ്രമിച്ചത്. കേരളത്തില്‍ കലാപം നടക്കട്ടെയെന്നാണ് അവര്‍ പറഞ്ഞത്. വികസനത്തിന്റെ കാര്യത്തില്‍ ഏറ്റുമുട്ടാമെന്ന അമിത് ഷായുടെ വെല്ലുവിളി സ്വീകരിക്കാന്‍ തയാറാണ്. ബിജെപി.യുമായി അക്രമത്തിന്റെ കാര്യത്തില്‍ മല്‍സരിക്കാന്‍ ഒരുക്കമല്ല. അവരെ ജനങ്ങളില്‍ നിന്നും ഒറ്റപ്പെടുത്തും. ഇക്കാര്യങ്ങള്‍ വിവരിക്കാനായി 21 മുതല്‍ കേരളത്തില്‍ ഇടതുമുന്നണി റാലി നടത്തും. 140 അസംബ്ലി മണ്ഡലങ്ങളിലും യാത്രയെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago
No Image

യു.എ.ഇയുടെ എ.ഐ നയത്തിന് കാബിനറ്റ് അംഗീകാരം

uae
  •  2 months ago
No Image

വര്‍ക്കല കാപ്പില്‍ പൊഴിമുഖത്ത് മാധ്യമപ്രവര്‍ത്തകനെ തിരയില്‍പ്പെട്ട് കാണാതായി

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-12-10-2024

PSC/UPSC
  •  2 months ago
No Image

'വംശഹത്യാ ഭരണകൂടവുമായി സഹകരിക്കില്ല' ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്‌റാഈലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് നിക്കരാഗ്വ 

International
  •  2 months ago
No Image

കൂട്ടരാജിക്ക് സാധുതയില്ല, വ്യക്തിഗതമായി സമര്‍പ്പിക്കണം' ഡോക്ടര്‍മാരോട് പശ്ചിമ ബംഗാള്‍

National
  •  2 months ago