HOME
DETAILS

ഉടയ്ക്കാനാവില്ല, നിങ്ങള്‍ക്ക് ഈ സ്‌നേഹച്ചരടുകളെ

  
backup
October 18 2017 | 13:10 PM

janaraksha-yathra-kummanam-malabar-riot-openion

ഈ ചിത്രം കണ്ടോ നിങ്ങള്‍. മലബാറില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ വൈറലായൊരു ചിത്രമാണിത്. ഇത് കേരളത്തിന്റെ മനസാണ്. ഇന്നാട്ടുകാരുടെ സ്വഛസുന്ദരമായ ഹൃദയത്തിന്റെ നൈര്‍മല്യം. പാഷാണപ്രസംഗമടിച്ചും കുടില തന്ത്രങ്ങള്‍ പയറ്റിയും കുരുട്ടു ബുദ്ധിയുപയോഗിച്ചും ഇന്നാട്ടുകാരെ തമ്മില്‍ തല്ലിക്കാനിറങ്ങിയിരിക്കുന്നവരേ ഈ ഊഷ്മള ബന്ധത്തിനിടയില്‍ മണ്ണുവാരിയിടാന്‍ നിങ്ങള്‍ക്കാവില്ല.

കണ്ണിലെ കൃഷ്ണമണി പോലെ ഇന്നാട്ടിലെ ഹിന്ദുവും കൃസ്ത്യാനിയും മുസല്‍മാനുമൊക്കെ യുഗാന്തരങ്ങളായി കാത്തു സൂക്ഷിക്കുന്ന ആ സ്‌നേഹ ബന്ധത്തെ ഏതെങ്കിലും ചില കൊടി പിടിച്ചവര്‍ തെക്കുവടക്കുലാത്തിയാല്‍ ഇല്ലാതാക്കാനാവില്ല. ഈ മണ്ണിലും ഇവിടുത്തുകാരുടെ മനസിലും നട്ടാല്‍ മുളക്കാത്ത നുണകള്‍ പാകാമെന്നു കരുതുന്നവര്‍ ശുദ്ധ മണ്ടന്‍മാരാണെന്ന് കാലം തെളിയിക്കുകതന്നെ ചെയ്യും.

പരസ്പരം കൊണ്ടും കൊടുത്തും ഉണ്ടും ഉണ്ണിപ്പിച്ചും കണ്‍മുന്നില്‍ കണ്ടു വളര്‍ന്നവരെ ഏതോ നുണകള്‍ തനിയാവര്‍ത്തനം നടത്തി ഭിന്നിപ്പിച്ചടിപ്പിച്ച് അതിന്റെ ചോരയില്‍ വളരാന്‍ കൊതിച്ചാല്‍ പണ്ട് മുട്ടനാടുകളെ തെറ്റിക്കാന്‍ ശ്രമിച്ച കുറുക്കന്റെ അവസ്ഥയാവും നിങ്ങള്‍ക്കെന്നോര്‍മ്മപ്പെടുത്തുന്നു.

ഇറ്റലിയിലായാലും ജര്‍മനിയിലായാലും സാക്ഷാല്‍ ഇസ്‌റാഈലിലായാലും ഇങ് കേരളക്കരയിലായാലുമെല്ലാം ഫാഷിസ്റ്റ് പരിഷകളുടെ ആയുധങ്ങളും ആശയങ്ങളുമെല്ലാം ഏതാണ്ടൊരുപോലെയാണ്. അതിന്റെ പ്രയോഗത്തിലും പ്രചാരത്തിലുമെല്ലാം ഐകരൂപ്യമാവുകയെന്നത് ഒഴിച്ചുകൂടാനാവാത്ത കാര്യമാണ്. പച്ച നുണകള്‍ പലവുരു ആവര്‍ത്തിച്ച് അത് സത്യമാണെന്ന് തോന്നിപ്പിക്കുക, ചരിത്രവും യാഥാര്‍ഥ്യങ്ങളും വളച്ചൊടിച്ചും തിരുത്തിയും അടര്‍ത്തിമാറ്റിയും സത്യത്തെ തമസ്‌കരിക്കുക, സംശയങ്ങളുണ്ടാക്കുക, അമിത ദേശീയതയും അതിദേശീയതയും പ്രസംഗിക്കുക. ഇത്യാധി പല കാര്യങ്ങളും ഹിറ്റലറായാലും മുസോളിനിയായാലും പോള്‍പോട്ടായാലും ഫാഷിസ്റ്റ് തലതൊട്ടപ്പന്‍മാരുടെയെല്ലാം മുഖമുദ്രയൊന്നായിരുന്നു.


ഇന്ത്യാ മഹാരാജ്യത്തിന്റെയും കേരളരാജ്യത്തിന്റെയും വിശിഷ്യാ സ്വാതന്ത്ര്യ സമരത്തിന്റെയുമെല്ലാം ചരിത്രം അല്പമെങ്കിലും അറിയുന്നവന്‍ 1921 ലെ മലബാര്‍ കലാപത്തെക്കുറിച്ചും അല്പമൊക്കെ പഠിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. മലബാര്‍ കലാപം ഫ്യൂഡല്‍ മാടമ്പിത്തരത്തിനുമെതിരേയുള്ള ഒരു കര്‍ഷക കലാപം കൂടിയായിരുന്നുവെന്നതാണ് വസ്തുത. സംഗതികള്‍ ഇങ്ങിനെയൊക്കെയായിരിക്കെ ഒരു താടിയുള്ളപ്പന്‍ എന്തോ ഗവേഷണം നടത്തി കണ്ടെത്തിയപോലെ ഒരു കീറങ്ങു താങ്ങിയിരിക്കുന്നതു കേട്ടു ചിരിക്കയാണ് മാലോകര്‍.

മലബാര്‍ ലഹള കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കൊലയായിരുന്നുവത്രെ. നീണ്ടു നിവര്‍ന്നു നടക്കാന്‍ ഇങ്ങ് മഞ്ചേശ്വരം മുതല്‍ അങ്ങ് പാറശാലവരേ ദേശീയ പാതയുള്ളതിനാല്‍ ആര്‍ക്കും എപ്പോഴും ഏത് കൊടിയും പേറി യാത്ര നടത്താം. പക്ഷേ പോകുന്ന പോക്കില്‍ വായില്‍ തോന്നിയത് പാട്ടെന്ന രീതിയില്‍ വല്ലതും വിളിച്ചു കൂവിയാല്‍ മാലോകര്‍ അത് അവജ്ഞയോടെ തള്ളുമെന്നത് കട്ടായം.

കെ. എന്‍. പണിക്കരും, എം ഗംഗാധരനും, കെ.കെ. എന്‍ കുറുപ്പും തുടങ്ങി കേരളവുംഭാരതവും ബഹുമാനപുരസരം കണ്ട ചരിത്രപണ്ഢിത ശിരോമണികള്‍ക്കാര്‍ക്കും തിരിയാത്തൊരു കാര്യം ആരാണ് അങ്ങുന്നിനു പഠിപ്പിച്ചുതന്നതെന്നറിയാന്‍ മാന്യ ജനത്തിനവകാശമുണ്ട്.

അതൊക്കെയവിടെ നില്‍ക്കട്ടെ മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് എന്നൊരാളെ കേട്ടിട്ടുണ്ടോ ആവോ. അങ്ങേരെഴുതിയ ഖിലാഫത് സ്മരണകള്‍ എന്ന മലബാര്‍ കലാപത്തെപ്പറ്റിപ്പറയുന്നൊരു കിത്താബുണ്ട്. അതെങ്കിലും ഒന്ന് സംഘടിപ്പിച്ച് വായിക്കാമായിരുന്നു കുമ്മനംജീക്ക്.

മലപ്പുറത്തെയും മലബാറിലെയും മാപ്പിളമാര്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ പൊരുതി ശഹീദായ നൂറു നൂറു കഥകള്‍ പകല്‍വെളിച്ചം പോലെ മുന്നില്‍ പരപരാന്ന് കിടന്നിട്ടും അതൊന്നും വായിക്കാനോ പഠിക്കാനോ തയ്യാറാവാതെ കേസരിയിലെ കഥമാത്രം വായിച്ച് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ കേരള നേതാവ് എന്തെങ്കിലുമൊക്കെ വിളിച്ചു പറയുമ്പോ അത് മലയാളിക്കു മുഴുവന്‍ നാണക്കേടാണെന്നെങ്കിലുമോര്‍ക്കേണ്ടേ.

താല്‍ക്കാലിക ലാഭത്തിനു പറഞ്ഞതാണെങ്കിലും ആളുകള്‍ താങ്കളെ വിലയിരുത്തിക്കളയുമെന്ന ബോധമെങ്കിലും വേണമായിരുന്നു. പറങ്കികളെയും ഫ്രഞ്ചുകാരെയും ഇംഗ്ലിഷുകാരെയുമെല്ലാം സധൈര്യം നേരിട്ട് രാജ്യത്തിനു വേണ്ടിപോരാടാന്‍ മാപ്പിളമാരോട് ആഹ്വാനം ചെയ്യുന്ന അതി മനോഹര കാവ്യങ്ങള്‍ പോലും വിരചിതമായ മണ്ണാണ് മലപ്പുറമെന്ന് അതിലൂടെ യാത്ര പോകുമ്പൊഴെങ്കിലും ചിലര്‍ ഓര്‍ക്കണമായിരുന്നു.

പറങ്കികള്‍ക്കെതിരേ വിശുദ്ധ യുദ്ധം നയിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ ഒരു കാവ്യമെഴുതിയ കാര്യം സംഘി ചരിത്രകാരന്‍മാര്‍ക്കറിയില്ലായിരിക്കും. സാമൂതിരിയെ സഹായിക്കല്‍ മാപ്പിളമാരുടെ കടമയാണെന്നാണ് ആ കൃതി പറയുന്നത്. 1571 ല്‍ ഖാളി മുഹമ്മദ് രചിച്ച കൃതിയറിയുമോ.

ഫത്ഹുല്‍ മുബീന്‍. അതിലെന്താ പറയുന്നതെന്നറിയുമോ മാപ്പിളമാരും നായര്‍ പോരാളികളും സംയുക്തമായി ചാലിയം കോട്ടക്കെതിരേ നടത്തുന്ന പോരാട്ടം.

മമ്പുറം സയ്യിദലവി തങ്ങള്‍ രചിച്ച മഹത്തായൊരു ഗ്രന്ഥമുണ്ട് സെയ്ഫുല്‍ ബത്താര്‍. ബ്രിട്ടീഷുകാര്‍ ഇത് നിരോധിച്ചു കളഞ്ഞു. എന്തിനെന്നോ അവര്‍ക്കെതിരായ പോരാട്ടങ്ങളെ പിന്തുണച്ചതിന്. ഇങ്ങിനെ പറഞ്ഞുപോയാല്‍ കുമ്മനംജീ നേരം വെളുക്കും.

അങ്ങു പറഞ്ഞത് ശരിയാണ് സാമ്രാജ്യത്വത്തിനെതിരേ മലപ്പുറത്തെ മാപ്പിളമക്കള്‍ ജിഹാദ് നടത്തുമ്പോള്‍ നിങ്ങളുടെ പല തലതൊട്ടപ്പന്‍മാരും വെള്ളക്കാര്‍ക്ക് ഓശാന പാടുകയായിരുന്നു. ഈ മണ്ണില്‍ വംശീയ വര്‍ഗിയ വിദ്വേഷത്തിന്റെ വിത്തുകള്‍ പാകാന്‍ ശ്രമിക്കുകയായിരുന്നു. അതില്‍ ഒറ്റയും തെറ്റയും പൊടിച്ച് വളര്‍ന്ന് ചുറ്റും മലിനമാക്കുന്നുണ്ടാവും. എന്നാലും ഇന്നാട്ടിലെ സ്‌നേഹച്ചരടുകള്‍ അറുത്തെറിഞ്ഞ് വിദ്വേഷം വിളയിച്ച് ലാഭം കൊയ്യാമെന്ന് പാഷാണം വര്‍ക്കിമാര്‍ വിചാരിക്കേണ്ടതില്ലെന്നേ പറയാനുള്ളൂ.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ്: കൂടുതൽ തീർഥാടകർ മലപ്പുറത്ത്

Kerala
  •  19 days ago
No Image

പാലക്കാടന്‍ കോട്ടയില്‍ ബി.ജെ.പിയെ വിറപ്പിച്ച് രാഹുല്‍; ഭൂരിപക്ഷം ആയിരം കടന്നു 

Kerala
  •  19 days ago
No Image

ആധാര്‍കാര്‍ഡിലെ തിരുത്തലില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആധാര്‍ അതോറിറ്റി;  പേരിലെ അക്ഷരം തിരുത്താന്‍ ഇനി ഗസറ്റ് വിജ്ഞാപനവും നിര്‍ബന്ധം

Kerala
  •  19 days ago
No Image

പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രി

Kerala
  •  19 days ago
No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  19 days ago
No Image

ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യാ മുന്നേറ്റം; മഹാരാഷ്ട്രയില്‍ എന്‍.ഡി.എ

National
  •  19 days ago
No Image

പാലക്കാടന്‍ കോട്ടയില്‍ ബി.ജെ.പിയെ വിറപ്പിച്ച് രാഹുല്‍; ഭൂരിപക്ഷം ആയിരം കടന്നു

Kerala
  •  19 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  19 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  19 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  20 days ago