ജീവകാരുണ്യ മേഖലയിലെ യുവാക്കളുടെ കൂട്ടായ്മയായി ബ്രദേഴ്‌സ് ഐക്കരപ്പടി
മലപ്പുറം: സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ, കായിക മേഖലകളില്‍ ഒന്നര പതിറ്റാണ്ട് പിന്നിടുന്ന ബ്രദേഴ്‌സ് ഐക്കരപ്പടിയുടെ ജൈത്രയാത്രയില്‍ മറ്റെരു പെലന്‍തൂവല്‍ കൂടി. നമ്മുടെ നാട്ടില്‍ വര്‍ധിച്ചുവരുന്ന കിഡ്‌നി രോഗികള്‍ക്കായി ഗ്രാമപഞ്ചായത്ത് രൂപീകരിച്ച ദുരിതാശ്വസ നിധിയിലേക്ക് വലിയൊരു തുക സംഭാവന ചെയ്തു ബ്രദേഴ്‌സ് ഐക്കരപ്പടി അംഗങ്ങള്‍.
തുകയ്ക്കായി നാട്ടിലെ മുഴവന്‍ സുമനസുകളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിച്ചും ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചും സമാഹരിച്ച തുകയാണ് പഞ്ചായത്ത് അധികൃതര്‍ക്ക് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ശാരീരിക - മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ബഡ്‌സ് സെപഷല്‍ സകൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ഒരു സംഖ്യ നല്‍കിയിരുന്നു.
കയിക ക്ഷമതയിലൂടെ ആരോഗ്യമുള്ള യുവതലമുറയെ വളര്‍ത്തുന്നതിന്റെ ഭാഗമായി നടത്തുന്ന സൗജന്യ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാംപുകള്‍, ടൂര്‍ണമെന്റുകള്‍, ആരോഗ്യ പരിശോധന ക്യാംപുകള്‍ (മെഡിക്കല്‍ ക്യാംപുകള്‍ ), സൗജന്യ രക്തദാനം ഉള്‍പ്പെടെയുള്ളവ ക്ലബ്ബ് നടത്തുന്നു. ചെറുകാവിലെ സജീവമായ ഇടപെടലുകള്‍ക്ക് കിട്ടിയ അംഗീകാരത്തിന് നല്‍കിയ ക്ലബിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നതോടൊപ്പം തുടര്‍ന്നും നിങ്ങളുടെ പിന്തുണയും സഹായ സഹകരണവും പ്രതീക്ഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."