ലോക ഭക്ഷ്യദിനം നമ്മെ ഓര്‍മപ്പെടുത്തുന്നത്
പട്ടിണിയില്ലാത്ത ലോകം മാനവികതയില്‍ വിശ്വസിക്കുന്നവരുടെയെല്ലാം സ്വപ്നമാണ്. പക്ഷേ, അതിപ്പോഴും നടക്കാത്ത സ്വപ്നമായി തുടരുന്നു.
ഒക്ടോബര്‍ 16ലെ ലോക ഭക്ഷ്യദിനം നമ്മെ കൊണ്ടെത്തിക്കുന്നത് ഒരു വറ്റിനായി കൊതിക്കുന്ന, ദാഹം ശമിപ്പിക്കാന്‍ ഇത്തിരി വെള്ളം ലഭിക്കാത്ത ലക്ഷക്കണക്കിന് ആളുകളുടെ ദയനീയമായ ഓര്‍മപ്പെടുത്തലിലേക്കാണ്.
2016ലെ കണക്കനുസരിച്ച് 815 ദശലക്ഷം ജനങ്ങള്‍, അതായത് ലോകജനതയുടെ 11 ശതമാനത്തിലധികം രൂക്ഷമായ പട്ടിണിയുടെ ഇരകളാണ്. വിശപ്പും ദാരിദ്ര്യവും അവ മൂലമുണ്ടണ്ടാകുന്ന രോഗങ്ങളും നിമിത്തം പ്രതിവര്‍ഷം 9 ദശലക്ഷം പേരാണ് മരിക്കുന്നത്.
എയ്ഡ്സ്, മലേറിയ എന്നീ മാരകരോഗങ്ങളുണ്ടാക്കുന്ന മരണസംഖ്യയേക്കാള്‍ കൂടുതലാണിത്. ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടണ്ടി കേഴുന്നവരെ കാണാതിരിക്കരുത്. വിശപ്പിന്റെ വില എത്രയോ വലുതാണെന്ന് തിരിച്ചറിയണം. അതുകൊണ്ട് അല്പം പോലും ഭക്ഷണം കളയാതിരിക്കാം,ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്നത് ശീലമാക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."