HOME
DETAILS

ഞാന്‍ ഹിന്ദുത്വത്തെ അംഗീകരിക്കില്ല, കാരണം ഞാനൊരു ഹിന്ദുവാണ്

  
backup
October 18 2017 | 22:10 PM

%e0%b4%9e%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%85%e0%b4%82%e0%b4%97%e0%b5%80

ഞാന്‍ എന്തുകൊണ്ട് ഹിന്ദുത്വത്തെ എതിര്‍ക്കുന്നു എന്നതിന് വ്യക്തമായ ഉത്തരം നല്‍കുന്നതിനുള്ള പ്രധാന കാരണം ഞാനൊരു ഹിന്ദുവായതുകൊണ്ടെന്നേ മറുപടി പറയാനാകൂ. അതുകൊണ്ടുതന്നെ ഹിന്ദുത്വത്തെ എതിര്‍ക്കാന്‍ എന്റെ മുന്‍പില്‍ രണ്ടു കാരണങ്ങളാണുള്ളത്. ഇതിലൊന്ന് വ്യക്തിപരവും മറ്റൊന്ന് രാഷ്ട്രീയവുമായി ഞാന്‍ വേര്‍തിരിക്കുന്നു. 

 

വ്യക്തിപരം എന്ന് ചൂണ്ടിക്കാണിച്ചതിലേക്ക് ആദ്യം കടക്കാം. ഹിന്ദുത്വം എന്ന പ്രയോഗത്തെ തന്നെ താന്‍ അതിശക്തമായി എതിര്‍ക്കുകയാണ്. കാരണം ഞാനൊരു ഹിന്ദുവായതുകൊണ്ടെന്നാണ് ഇതിനെനിക്ക് നല്‍കാന്‍ കഴിയുന്ന ഉത്തരം. ഞാന്‍ ഹിന്ദുസമുദായത്തില്‍ ജനിച്ചുവെന്നതുകൊണ്ടുമാത്രം ഞാനൊരു ഹിന്ദുവാണെന്ന് അര്‍ഥമാക്കേണ്ടതില്ല, മറിച്ച് ഞാനൊരു വിശ്വാസികൂടിയാണ്. എന്റെ മതമാണ് എനിക്ക് പ്രധാനപ്പെട്ടത്. മതത്തെ ശക്തിപ്പെടുത്താനും സംരക്ഷിക്കാനുമായി ദിനംപ്രതി ഞാന്‍ ശ്രമിക്കുന്നു. എന്റെ ജീവിതവും ചിന്തയും ഹിന്ദുമതത്തില്‍ അധിഷ്ഠിതമായതാണ്. എന്റെ സ്വഭാവവും ഒരു വിശ്വാസിയുടേതാണ്. സനാതന ധര്‍മത്തെക്കുറിച്ച് ഞാന്‍ പഠിപ്പിക്കുന്നുണ്ട്. ലോകം ഒരു കുടുംബമാണെന്നാണ്(വസുദൈവ കുടുംബകം) എന്റെ വിശ്വാസം. സ്രഷ്ടാവിന്റെ മുന്‍പില്‍ നാമെല്ലാവരും തുല്യരാണെന്നും ഞാന്‍ വിശ്വസിക്കുന്നു.


ഞാന്‍ വിശ്വസിക്കുന്നതും അനുവര്‍ത്തിക്കുന്നതുമായ മതത്തില്‍ ഇന്ന് രൂപപ്പെട്ടുവന്നിരിക്കുന്ന പുതിയ പരിപ്രേക്ഷ്യം വലിയ ദുരന്തമായിട്ടാണ് വന്നുഭവിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദുമതത്തെ സംരക്ഷിക്കുകയെന്ന പുതിയൊരു പ്രത്യയ ശാസ്ത്രത്തിന്റെ ചട്ടക്കൂട് സൃഷ്ടിച്ച് അതിന്റെ നീതിശാസ്ത്രത്തിന് വിരുദ്ധമായി ഒരിക്കല്‍പോലും ചെയ്യാന്‍ പാടില്ലാത്ത പ്രവര്‍ത്തനങ്ങളാണ് ചിലരില്‍ നിന്നുണ്ടാകുന്നത്. ഇത്തരം രീതികളോട് സമരസപ്പെടാന്‍ ഒരിക്കല്‍പോലും എനിക്ക് കഴിയില്ല. ക്രൂരവും ഭീകരവുമായിട്ടാണ് നിരപരാധികളായ ജനങ്ങളോട് ഇവര്‍ പെരുമാറുന്നത്. സംഘടിത ശക്തിയുടെ പേരിലാണ് സ്വന്തം നാട്ടുകാരെ ആക്രമിക്കുന്നത്. ഇത് ഒരിക്കല്‍പോലും ഹിന്ദുമതം പ്രോത്സാഹിപ്പിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.


ഓരോരുത്തരുടെയും പേരും വംശവും ചോദിച്ചാണ് ഹിന്ദുത്വത്തിന്റെ വക്താക്കളെന്നവകാശപ്പെടുന്നവര്‍ പ്രവര്‍ത്തിക്കുന്നത്. ട്രെയിനുകളില്‍ കയറി ജാതി ചോദിച്ച് എതിരാളികളെന്ന രീതിയില്‍ ഇന്ത്യക്കാരായ സഹോദരങ്ങളെ കുത്തിമലര്‍ത്തുന്നു. ഡല്‍ഹിയില്‍ ഈദ് ആഘോഷത്തിനുള്ള സാധനങ്ങള്‍ വാങ്ങാനായി പോകുമ്പോഴായിരുന്നു 16 കാരനായ കുട്ടിയെ കുത്തിക്കൊന്നത്. മുഹമ്മദ് അഖ്‌ലാക്, പെഹ്‌ലുഖാന്‍ എന്നിവരും ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടവരുടെ പട്ടികയില്‍ എത്തിയതും മറിച്ചല്ല.


തെറ്റു ചെയ്തുവെന്നും പാപിയെന്നും വിധിച്ച് യേശുക്രിസ്തുവിനെ കുരിശില്‍ തറച്ചു. 'പിതാവേ ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവരറിയുന്നില്ലല്ലോ' എന്ന് യേശു നമ്മെ ഓര്‍മപ്പെടുത്തുന്നു. ഞാനടങ്ങുന്ന ഹിന്ദുക്കള്‍ക്ക് ഇതേ രീതിയില്‍ പ്രാര്‍ഥിക്കാന്‍ കഴിയുന്നില്ല, കാരണം ഹിന്ദുക്കളെന്ന് പറഞ്ഞ് എതിരാളികളെ കൊല്ലുകയാണ്. ഇതുവഴി ഹിന്ദുത്വമെന്നാല്‍ ഭീകരതയുടെ പര്യായമായി ജനങ്ങള്‍ക്കിടയില്‍ മാറുകയും ചെയ്യുന്നു. ഹിന്ദുമതത്തിന്റെ സനാതന ധര്‍മം എന്താണെന്ന് അറിയാതെ അക്രമത്തില്‍ ഊറ്റം കൊള്ളുകയാണ്. അപ്പോഴിങ്ങനെയേ നമുക്ക് പറയാനാകൂ: ദൈവമേ ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവര്‍ക്കറിയില്ലല്ലോ എന്ന്.
രണ്ടാമതായി ചൂണ്ടിക്കാണിക്കാവുന്നത് രാഷ്ട്രീയ കാരണമാണ്. ഹിന്ദുത്വമെന്നത് ഒരു രാഷ്ട്രീയ നിര്‍മിതിയാണ്. കാരണം അത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി പുനര്‍നിര്‍വചിക്കപ്പെടുന്നതാണ്. ഇത് ഇന്ത്യയെ ഹിന്ദു രാഷ്ട്രമെന്ന നിര്‍മിതിയിലേക്ക് പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമമാണ്. ഇതിനുവേണ്ടി ശ്രമിക്കുന്നവരുടെ പക്ഷം ഇന്ത്യ ഹിന്ദു രാഷ്ട്രമെന്നതാണ്. മറ്റ് ഇന്ത്യക്കാരെല്ലാം അതിക്രമിച്ച് വന്നവരോ അല്ലെങ്കില്‍ വൈദേശികരോ ആണ്. ചരിത്രപരമായി ഇത് യാഥാര്‍ഥ്യമാണെങ്കിലും അത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായതല്ല. അതിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പിന്നീട് കടന്നുവന്നവരുടെ പിന്‍മുറക്കാരെല്ലാം ഇവിടെ നിന്ന് വിട്ടുപോയില്ല. അവര്‍ ഇവിടത്തുകാരായി. ശരിക്കുപറഞ്ഞാല്‍ എല്ലാ രാജ്യങ്ങളിലും വന്‍കരകളിലും ഇത്തരത്തിലുള്ള കുടിയേറ്റങ്ങളുണ്ടായിട്ടുണ്ട്. ശുദ്ധമായ ഒരു വംശം ഭൂമിയിലെവിടേയും സ്ഥിരമായുണ്ടെന്ന് വിവക്ഷിക്കാന്‍ കഴിയില്ല. അക്രമിച്ചെത്തിയവരും വൈദേശികരുമെല്ലാം ഇന്ത്യക്കാരായി പരിണമിച്ചു. ഇതോടെ മുട്ടയാണോ കോഴിയാണോ ആദ്യമുണ്ടായതെന്ന് ചോദിക്കുന്നതുപോലുള്ള കാര്യമായി ഇത് മാറി. മതവും ഭാഷയും സംസ്‌കാരവും ജീവിത രീതിയും എല്ലാം വ്യത്യസ്തമെങ്കിലും എല്ലാവരും ഇന്ത്യക്കാരാണെന്ന് ഇന്ന് എല്ലാവര്‍ക്കും അറിയാം.

ഇത് ഹിന്ദുത്വവാദികള്‍ക്ക് ഒരിക്കലും ദഹിക്കുന്നതല്ല. കാരണം അവര്‍ രണ്ട് കാര്യങ്ങളാണ് പറയുന്നത്.


1) നേരിട്ട് സൈനിക നടപടിയിലൂടെ പ്രശ്‌ന പരിഹാരമുണ്ടാക്കുക. അതായത് കുടിയേറിയവരെ കടല്‍കടത്തുക. ഹിന്ദുത്വത്തിന്റെ ആശയ സംഹിതയിലേക്ക് കടന്നുവരാത്തവരെ ഇല്ലാതാക്കുകയെന്ന് സാരം. ഇതാണ് മഹാത്മാ ഗാന്ധിയുടെ വധത്തിലേക്ക് എത്തിയ മതഭ്രാന്തമായ സാഹചര്യത്തിന്റെ സൃഷ്ടി. ദൈവം ഒന്നേയുള്ളു, അതിനെ നാം വ്യത്യസ്തമായ പേരിട്ടുവിളിക്കുന്നു. ഈശ്വര്‍ അള്ളാ തേരെ നാം; സബ് കോ സമ്മതി ദേ ഭഗവാന്‍ എന്നാണ് മഹാത്മഗാന്ധി പറഞ്ഞത്. ഇതിനെതിരേയാണ് മതാന്ധതയുടെ വിഷം ചീറ്റിയത്.

2) രണ്ടാമത്തേത് അച്ചടിക്കപ്പെട്ടതാണ്. ചരിത്ര പുസ്തകങ്ങളില്‍ നിന്ന് അനാവശ്യമെന്ന് ചൂണ്ടിക്കാട്ടി പല സംഭവങ്ങളും നിഷ്‌കാസനം ചെയ്യുകയെന്നതാണ്. അതിന് പകരം ഹിന്ദുത്വത്തെ തിരുകി കയറ്റുകയെന്നതാണ്. അതുകൊണ്ട് നാം പറയാന്‍ നിര്‍ബന്ധിതമാകുകയാണ് അക്ബര്‍ ചക്രവര്‍ത്തി മഹാനായിരുന്നില്ലെന്ന്. മഹാറാണ പ്രതാപ് സിങ് ഹാര്‍ദിഘട്ട് യുദ്ധവിജയിയാണെന്നും പറയേണ്ടി വരുന്നു. ഇന്ത്യയില്‍ നിന്ന് പല ഹിന്ദു രാജവംശങ്ങളും ഉന്‍മൂലനം ചെയ്യപ്പെട്ടത് വിദേശികള്‍ ഇന്ത്യയിലെത്തി ആക്രമിച്ച് കീഴടക്കിയതുകൊണ്ടാണെന്ന്. രാജ്യത്ത് മുസ്‌ലിം രാജവംശത്തെ പൂര്‍ണമായും ഒഴിവാക്കി പകരം ഹിന്ദു രാഷ്ട്രത്തെ അവരോധിക്കുകയെന്ന പുതിയ ചരിത്ര നിര്‍മിതിയിലേക്കാണ് രാജ്യം എത്തിയത്. ചരിത്രപുസ്തകങ്ങളില്‍ രേഖപ്പെടുത്തിയത് വാസ്തവ വിരുദ്ധമെന്നും ഇതാണ് പുതിയ ചരിത്രമെന്നുമുള്ള പുതിയ നിര്‍മിതിയുമാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആയിരം വര്‍ഷം പഴക്കമുള്ള ചരിത്രത്തെ മാറ്റിയെഴുതാനാണ് പുതിയ ഹിന്ദു ചരിത്ര പണ്ഡിതരുടെ നീക്കം.


യഥാര്‍ഥത്തില്‍ ഇന്ത്യ നിശബ്ദമായി അംഗീകരിച്ചുപോന്നതായിരുന്നു അഹിംസയെന്നത്. മഹാത്മാഗാന്ധി തെളിയിച്ചതും രാജ്യത്താകമാനം നടപ്പിലാക്കാന്‍ അതിരറ്റ് ശ്രമിച്ചതുമായ ഒരു മന്ത്രം തന്നെയായിരുന്നു അഹിംസ. മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയെ വേറിട്ട് നിര്‍ത്തിയതും ഇതിന്റെ ശക്തിയിലായിരുന്നു. രാഷ്ട്രീയമെന്നാല്‍ വിഡ്ഢികളുടെ ചിരിപോലെയാണെന്ന് പറഞ്ഞത് ബര്‍ട്രന്റ് റസ്സലാണ്. അതാണ് യഥാര്‍ഥത്തില്‍ ഇപ്പോള്‍ ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദുത്വത്തിന്റെ പേരില്‍ വിഡ്ഢികളെപോലെ ചിലര്‍ വേഷംകെട്ടി അക്രമത്തിന്റെ പാതയാണ് സ്വീകരിക്കുന്നത്.


ഇന്ത്യയില്‍ വ്യത്യസ്തമായ മതങ്ങളും വ്യത്യസ്തമായ സാംസ്‌കാരിക പാരമ്പര്യവും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെയെല്ലാം പിന്‍ബലത്തില്‍ ജനങ്ങള്‍ സുരക്ഷിതമായിട്ടുതന്നെയാണ് ഇവിടെ ജീവിച്ചുപോന്നത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി അടിയുറച്ച ഹിന്ദുവായിരുന്നു. ആധുനിക ഇന്ത്യക്ക് തറക്കല്ലിട്ടതും മഹാത്മാവാണ്. മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും വേര്‍തിരിവില്ലാതിരിക്കാനും ലിംഗസമത്വത്തിനും വേണ്ടിയാണ് അദ്ദേഹം പ്രയത്‌നിച്ചിരുന്നത്. ഇവിടെ മതം ഓരോരുത്തരുടെയും സ്വകാര്യതയായിരുന്നു. എന്നാലിപ്പോള്‍ ഹിന്ദുത്വം രാഷ്ട്രീയവല്‍കൃത രൂപമായപ്പോള്‍ അത് രാജ്യത്തെ വിഭജിക്കുകയാണ് ചെയ്തത്. മാത്രമല്ല ജനങ്ങളെ ഹിന്ദുക്കളെന്നും അല്ലാത്തവരുമെന്നും വിഭജിക്കാനും ഇത് വഴിവച്ചു.


ലോകത്തിനു ഒരിക്കലും യോജിക്കാത്ത വിധത്തിലുള്ള തീവ്രദേശീയതയെന്ന പുതിയൊരു പ്രവണതക്കും ഇത് കാരണമായി. ജനങ്ങളെ തിരിച്ചറിയുന്നതിനുള്ള മാര്‍ഗമാക്കി മാറ്റി. ഇതിനെതിരേ നമുക്ക് ചെയ്യാനാകുന്ന ഏറ്റവും ലളിതമായ മാര്‍ഗം നാം ഓരോരുത്തരും ഇത്തരമൊരു പ്രവണതയെ പ്രണയിക്കുന്നവരല്ലെന്ന് തെളിയിക്കുകയെന്നതാണ്.

 


കടപ്പാട്: ദ വയര്‍ വെബ് പോര്‍ട്ടല്‍
(പ്രമുഖ കോളമിസ്റ്റാണ് ലേഖിക)
വിവര്‍ത്തനം: ഒ. രാജീവന്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ്: കൂടുതൽ തീർഥാടകർ മലപ്പുറത്ത്

Kerala
  •  22 days ago
No Image

പാലക്കാടന്‍ കോട്ടയില്‍ ബി.ജെ.പിയെ വിറപ്പിച്ച് രാഹുല്‍; ഭൂരിപക്ഷം ആയിരം കടന്നു 

Kerala
  •  22 days ago
No Image

ആധാര്‍കാര്‍ഡിലെ തിരുത്തലില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആധാര്‍ അതോറിറ്റി;  പേരിലെ അക്ഷരം തിരുത്താന്‍ ഇനി ഗസറ്റ് വിജ്ഞാപനവും നിര്‍ബന്ധം

Kerala
  •  22 days ago
No Image

പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രി

Kerala
  •  22 days ago
No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  22 days ago
No Image

ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യാ മുന്നേറ്റം; മഹാരാഷ്ട്രയില്‍ എന്‍.ഡി.എ

National
  •  22 days ago
No Image

പാലക്കാടന്‍ കോട്ടയില്‍ ബി.ജെ.പിയെ വിറപ്പിച്ച് രാഹുല്‍; ഭൂരിപക്ഷം ആയിരം കടന്നു

Kerala
  •  22 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  22 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  22 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  23 days ago