HOME
DETAILS
MAL
സര്‍ക്കാരിന് കത്ത് നല്‍കിയിട്ടില്ല: ഹേമചന്ദ്രന്
backup
October 18 2017 | 23:10 PM
തിരുവനന്തപുരം: സോളാര്‍ റിപ്പോര്ട്ടിന്മേല് അതൃപ്തി അറിയിച്ച് സര്‍ക്കാരിന് താന്‍ കത്ത് നല്‍കിയിട്ടില്ലെന്ന് ഡി.ജി.പി എ. ഹേമചന്ദ്രന്. സോളാര്‍ കമ്മിഷനുമായി ചില ഭിന്നതകള്‍ ഉണ്ടായിരുന്നു. അത് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിക്കുകയും ചെയ്തു.എന്നാല്‍, റിപ്പോര്‍ട്ടിലുള്ള നടപടി സംബന്ധിച്ച് ഇതുവരെ പ്രതികരണങ്ങള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് സാമ്പത്തികതട്ടിപ്പുകള്‍ സംബന്ധിച്ചാണ് ഞങ്ങള്‍ അന്വേഷണം നടത്തിയത്.
സോളാര്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളോട് താന്‍ പ്രതികരിക്കുന്നത് ഉചിതമല്ല. സോളാര്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളോട് ഒരുതരത്തിലും അതൃപ്തി പ്രകടിപ്പിച്ചിട്ടില്ലെന്നും ഹേമചന്ദ്രന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."