HOME
DETAILS

നഗരവാസികള്‍ക്ക് ഗ്രാമീണരെക്കാള്‍ ഇരട്ടി ജീവിതച്ചെലവ് ഭക്ഷണത്തിനായി കൂടുതല്‍ ചെലവിടുന്നത് മുസ്‌ലിംകള്‍

  
Web Desk
October 18 2017 | 23:10 PM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b5%80%e0%b4%a3



ന്യൂഡല്‍ഹി: ഇന്ത്യയിലെ ഗ്രാമവാസികള്‍ പ്രതിമാസം ചെലവഴിക്കുന്നതിന്റെ ഇരട്ടിയോളം നഗരവാസികള്‍ ചെലവഴിക്കുന്നുവെന്നു സര്‍വേ. നഗരവാസികള്‍ പ്രതിമാസം 2,630 രൂപയാണ് ചെലവിടുന്നതെങ്കില്‍ ഗ്രാമവാസികള്‍ അത് 1,430 രൂപയാണ്. വിവിധ മത, സാമൂഹിക വിഭാഗങ്ങള്‍ക്കിടയില്‍ കേന്ദ്ര സ്ഥിതിവിവര മന്ത്രാലയം നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍.
നഗരപ്രദേശത്തായാലും ഗ്രാമപ്രദേശത്തായാലും കുറഞ്ഞ ചെലവുള്ളത് രാജ്യത്തെ ഏറ്റവും പിന്നോക്ക വിഭാഗമായ മുസ്‌ലിംകളാണ്. മുസ്‌ലിംകളുടെ വരുമാനത്തിന്റെ നല്ലൊരു ഭാഗവും ഏറ്റവും അത്യാവശ്യമായ ഭക്ഷണത്തിനായാണ് ചെലവഴിക്കുന്നത്.
ദേശീയതലത്തില്‍ ഗ്രാമീണര്‍ അവരുടെ ഭക്ഷണത്തിനായി ചെലവഴിക്കുന്നത് മൊത്തം വരുമാനത്തിന്റെ 53 ശതമാനമാണ്. എന്നാല്‍, ഗ്രാമീണവാസികളായ മുസ്‌ലിംകള്‍ ഭക്ഷണത്തിനായി വരുമാനത്തിന്റെ 59 ശതമാനവും മാറ്റിവയ്ക്കുന്നു.
ദേശീയതലത്തില്‍ നഗരവാസികള്‍ ശരാശരി 42.6 ശതമാനമാണ് ഭക്ഷണത്തിനു നീക്കിവയ്ക്കുന്നത്. നഗരവാസികളായ മുസ്‌ലിംകള്‍ വരുമാനത്തിന്റെ 49.5 ശതമാനവും ഭക്ഷണത്തിനായി നീക്കിവയ്ക്കുന്നു.
ഗ്രാമീണമേഖലയിലെ ഹിന്ദുകുടുംബം 56 ശതമാനവും ക്രൈസ്തവര്‍ 54 തമാനവും മറ്റു മതസ്ഥര്‍ 52 ശതമാനവും ഭക്ഷണത്തിനു നീക്കിവയ്ക്കുമ്പോള്‍ നഗരത്തിലെ ഹിന്ദുക്കളും ക്രൈസ്തവരും 43 വീതവും മറ്റു മതസ്ഥര്‍ 39 ശതമാനവും ഭക്ഷണത്തിനായി മാറ്റിവയ്ക്കുന്നുവെന്നും സര്‍വേ പറയുന്നു.
മൊത്തം ഗ്രാമീണര്‍ അവരുടെ വരുമാനത്തിന്റെ 53 ശതമാനവും ഭക്ഷ്യാവശ്യത്തിനാണ് വിനിയോഗിക്കുന്നത്. നഗരത്തില്‍ ഇത് 43 ശതമാനമാണ്.
രാജ്യത്തെ മറ്റു ദാരിദ്ര്യവിഭാഗങ്ങള്‍ ആകെ വരുമാനത്തിന്റെ നല്ലൊരു പങ്കും അടിസ്ഥാനാവശ്യമായ ഭക്ഷണത്തിനുവേണ്ടിയാണ് ചെലവഴിക്കുന്നതെന്നു സാമ്പത്തിക ശാസ്ത്രജ്ഞര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൈലാപ്പൂര്‍ ഷൗക്കത്തലി മൗലവി അന്തരിച്ചു

Kerala
  •  3 days ago
No Image

ഗുജറാത്തിലെ പാലം തകർന്നതിൽ വൻവീഴ്ച; അപകടാവസ്ഥയിലായി മൂന്ന് വർഷമായിട്ടും സർക്കാർ അനങ്ങിയില്ല, 3 വർഷത്തിനിടെ തകർന്നത് 10 പാലങ്ങൾ

National
  •  3 days ago
No Image

Etihad Rail: യാഥാര്‍ഥ്യമാകുന്നത് യുഎഇയുടെ നീണ്ട സ്വപ്‌നം, ട്രെയിനുകള്‍ അടുത്തവര്‍ഷം ഓടിത്തുടങ്ങും; റൂട്ട്, സ്റ്റേഷനുകള്‍, ഫീച്ചറുകള്‍ അറിയാം

uae
  •  3 days ago
No Image

വിസിയും രജിസ്ട്രാറും എത്തുമോ..?  വിസിയെ തടയുമെന്ന് എസ്എഫ്‌ഐയും രജിസ്ട്രാര്‍ എത്തിയാല്‍ തടയുമെന്ന് വിസിയും 

Kerala
  •  3 days ago
No Image

കീം റാങ്ക് ലിസ്റ്റ് റദ്ദാക്കൽ: വിധിക്കെതിരായ സർക്കാർ അപ്പീൽ ഇന്ന് കോടതി പരിഗണിക്കും

Kerala
  •  3 days ago
No Image

തെലങ്കാന ഫാക്ടറിയിലെ സ്‌ഫോടനത്തില്‍ കാണാതായ എട്ടുപേരും മരിച്ചതായി പ്രഖ്യാപനം; 44 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു, ഡിഎന്‍എ പരിശോധന  തുടരുന്നു 

Kerala
  •  3 days ago
No Image

താന്‍ നോബല്‍ സമ്മാനത്തിന് അര്‍ഹനെന്ന് അരവിന്ദ് കെജ്‌രിവാള്‍; പരിഹസിച്ച് ബിജെപി

National
  •  3 days ago
No Image

കാനഡയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി പൈലറ്റടക്കം രണ്ടു പേര്‍ മരിച്ചു

Kerala
  •  3 days ago
No Image

ചെന്നിത്തല നവോദയ സ്‌കൂളിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 days ago
No Image

എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് റയലിനെ പരാജയപ്പെടുത്തി പിഎസ്ജി; ഫാബിയന്‍ റൂയിസിന് ഇരട്ട ഗോള്‍

Football
  •  3 days ago