HOME
DETAILS

ആംബുലന്‍സ് അനുവദിച്ചില്ല; മകളുടെ മൃതദേഹവുമായി പിതാവ് നടന്നത് നാലു കിലോമീറ്റര്‍

  
backup
October 18 2017 | 23:10 PM

%e0%b4%86%e0%b4%82%e0%b4%ac%e0%b5%81%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%a8%e0%b5%81%e0%b4%b5%e0%b4%a6%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d


പട്‌ന: സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് ആംബുലന്‍സ് അനുവദിക്കാത്തതിനെ തുടര്‍ന്ന് മകളുടെ മൃതദേഹവുമായി പിതാവ് നടന്നതു നാലു കിലോമീറ്റര്‍. ബിഹാറിലെ ലാകിസരായ് ജില്ലയിലെ കജ്ര ഗ്രാമത്തിലെ രാംബലാകാണ് ഒന്‍പതുകാരിയായ മകള്‍ റൗഷാന്‍ കുമാരിയുടെ മൃതദേഹം തോളിലേറ്റി നടന്നത്.
കടുത്ത പനിയെ തുടര്‍ന്ന് ആറു ദിവസം പട്‌നയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്ന റൗഷാന്‍ കുമാരി കഴിഞ്ഞ ദിവസമാണ് മരിച്ചത്. മൃതദേഹം വീട്ടിലെത്തിക്കുന്നതിനായി മാതാപിതാക്കള്‍ ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ ആദ്യം വരിയില്‍ നിര്‍ത്തുകയും പിന്നീട് ആംബുലന്‍സ് നിഷേധിക്കുകയും ചെയ്യുകയായിരുന്നെന്നു കുട്ടിയുടെ കുടുംബം പറയുന്നു. കൈയില്‍ ആവശ്യത്തിനു പണമില്ലാത്തതിനെ തുടര്‍ന്നു ഗത്യന്തരമില്ലാതെ പിതാവ് മകളുടെ മൃതദേഹം തോളിലേറ്റി നടന്നു.
അതേസമയം, ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച മകളെ രജിസ്‌ട്രേഷന്‍ കാര്‍ഡില്ലാതെ പരിശോധിക്കാന്‍ തയാറായില്ലെന്നും നീണ്ട വരിയില്‍ നിന്നിരുന്നവരോടു തന്നെ മുന്നോട്ടുവിടാന്‍ കേണപേക്ഷിച്ചിട്ടും ജനങ്ങളും ആശുപത്രി ജീവനക്കാരും ചെവിക്കൊണ്ടില്ലെന്നും കുട്ടിയുടെ പിതാവ് പറയുന്നു.
എന്നാല്‍, അത്തരമൊരു സംഭവം അറിഞ്ഞിരുന്നില്ലെന്നും വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും എയിംസ് അധികൃതര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ്: കൂടുതൽ തീർഥാടകർ മലപ്പുറത്ത്

Kerala
  •  19 days ago
No Image

പാലക്കാടന്‍ കോട്ടയില്‍ ബി.ജെ.പിയെ വിറപ്പിച്ച് രാഹുല്‍; ഭൂരിപക്ഷം ആയിരം കടന്നു 

Kerala
  •  19 days ago
No Image

ആധാര്‍കാര്‍ഡിലെ തിരുത്തലില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആധാര്‍ അതോറിറ്റി;  പേരിലെ അക്ഷരം തിരുത്താന്‍ ഇനി ഗസറ്റ് വിജ്ഞാപനവും നിര്‍ബന്ധം

Kerala
  •  19 days ago
No Image

പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രി

Kerala
  •  19 days ago
No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  19 days ago
No Image

ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യാ മുന്നേറ്റം; മഹാരാഷ്ട്രയില്‍ എന്‍.ഡി.എ

National
  •  19 days ago
No Image

പാലക്കാടന്‍ കോട്ടയില്‍ ബി.ജെ.പിയെ വിറപ്പിച്ച് രാഹുല്‍; ഭൂരിപക്ഷം ആയിരം കടന്നു

Kerala
  •  19 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  19 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  19 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  20 days ago