HOME
DETAILS

നെടുമ്പാശ്ശേരിയില്‍ മൂന്നാം ദിവസവും കസ്റ്റംസിന്റെ സ്വര്‍ണവേട്ട 31 ലക്ഷം വില വരുന്ന സ്വര്‍ണം പിടികൂടി

  
backup
October 19, 2017 | 2:45 AM

%e0%b4%a8%e0%b5%86%e0%b4%9f%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8

 

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും കസ്റ്റംസിന്റെ സ്വര്‍ണവേട്ട. അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 31 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് ഇന്നലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത്. പുലര്‍ച്ചെ ഒരു മണിക്ക് ബാങ്കോക്കില്‍ നിന്ന് എയര്‍ ഏഷ്യ വിമാനത്തില്‍ എത്തിയ പഞ്ചാബ് സ്വദേശി സുര്‍ജിത് സിങ് ആണ് പിടിയിലായത്. ചെറിയ കുട്ടികള്‍ക്ക് ഉപയോഗിക്കുന്ന ഡയപറിന്റെ ബട്ടണുകള്‍ക്കുള്ളില്‍ രണ്ട് ഗ്രാം വീതമുള്ള സ്വര്‍ണ വളയങ്ങള്‍ വെള്ളി പൂശി രണ്ട് ബാഗേജുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
ഇത്തരത്തിലുള്ള 416 വളയങ്ങളാണ് കണ്ടെടുത്തത്. അതിവിദഗ്ധമായി ഒളിപ്പിച്ചിരുന്ന സ്വര്‍ണം ഉദ്യോഗസ്ഥരുടെ സൂക്ഷ്മ പരിശോധനയിലാണ് കണ്ടെത്താനായത്. സംശയം തോന്നിയതിനെ തുടര്‍ന്ന് ഇയാളെ തടഞ്ഞു വച്ച് പരിശോധന നടത്തുകയായിരുന്നു. മൊത്തം 999.5 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ പഞ്ചാബ് സ്വദേശികള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലാകുന്നത്. ചൊവ്വാഴ്ച 29 ലക്ഷം രൂപ വില വരുന്ന സ്വര്‍ണവുമായി പിടിയിലായ നരീന്ദ്രകുമാര്‍ ജല്‍ഹോത്രയും പഞ്ചാബ് സ്വദേശിയാണ്. സ്ത്രീകള്‍ തലമുടിയില്‍ ധരിക്കുന്ന ഹെയര്‍ ബാന്‍ഡില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ബാങ്കോക്കില്‍ നിന്ന് ഇതേ വിമാനത്തില്‍ തന്നെയാണ് ഇയാളും നെടുമ്പാശ്ശേരിയിലെത്തിയത്. ഇരുവരും ഏതാണ്ട് ഒരേ തൂക്കത്തിലാണ് സ്വര്‍ണം കൊണ്ടുവന്നതും. അതുകൊണ്ടുതന്നെ രാജ്യാന്തര സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണികളാണ് ഇരുവരും എന്നാണ് കസ്റ്റംസ് വിഭാഗത്തിന്റെ നിഗമനം. കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൂന്ന് പേരില്‍ നിന്നായി മൂന്ന് കിലോഗ്രാം സ്വര്‍ണം തിങ്കളാഴ്ചയും നെടുമ്പാശ്ശേരിയില്‍ പിടികൂടിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിലെ രണ്ട് റോഡുകളിൽ ട്രക്കുകൾക്ക് വിലക്ക്; തീരുമാനം നാളെ മുതൽ പ്രാബല്യത്തിൽ; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു

uae
  •  8 days ago
No Image

'അവൻ തന്റെ റോൾ നന്നായി ചെയ്യുന്നു'; ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന രണ്ട് അൽ-നാസർ താരങ്ങളെ വെളിപ്പെടുത്തി മുൻ താരം

Football
  •  8 days ago
No Image

20 വ​ർ​ഷ​ത്തോ​ള​മാ​യി പ്രവാസി; കൊല്ലം സ്വദേശി ഒമാനിൽ അന്തരിച്ചു

oman
  •  8 days ago
No Image

'വോട്ടില്ലെങ്കിലും കൂടെയുണ്ട്'; സൈക്കിളില്‍ തെരഞ്ഞെടുപ്പ് പ്രചരണവുമായി ഏഴാം ക്ലാസുകാരന്‍ 

Kerala
  •  8 days ago
No Image

450 കടന്ന് മുരിങ്ങയ്ക്ക, റോക്കറ്റ് സ്പീഡില്‍ തക്കാളിയുടെ വില; 'തൊട്ടാല്‍ പൊള്ളും'പച്ചക്കറി 

Kerala
  •  8 days ago
No Image

എയർബസ് A320 വിമാനം: സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് പൂർത്തിയാക്കി എയർ അറേബ്യ; സർവിസുകൾ സാധാരണ നിലയിലേക്ക്

uae
  •  8 days ago
No Image

തെരുവുനായ്ക്കളും പൂച്ചകളും പെരുകിയതോടെ അവയുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

Kuwait
  •  8 days ago
No Image

ടെസ്റ്റ് തോൽവിക്ക് ദക്ഷിണാഫ്രിക്കയ്‌ക്ക് വൈറ്റ് ബോളിൽ മറുപടി നൽകാൻ ഇന്ത്യ; പരമ്പരയുടെ ഗതി നിർണ്ണയിക്കുന്ന 3 താര പോരാട്ടങ്ങൾ

Cricket
  •  8 days ago
No Image

'നടക്കാത്ത പ്രസ്താവനകളല്ല, യഥാര്‍ത്ഥ രാഷ്ട്രീയസന്നദ്ധതയാണ് ആവശ്യം'; ഫലസ്തീന്‍ വിഷയത്തില്‍ ഒമാന്‍

oman
  •  8 days ago
No Image

കാനത്തില്‍ ജമീല: രാഷ്ട്രീയത്തിലെ സൗമ്യമുഖം; നിര്‍ധന രോഗികള്‍ക്ക് സ്വാന്തനമേകിയ നേതാവ്

Kerala
  •  8 days ago