HOME
DETAILS

നാലാംവളവ്; പെയ്ത് തീരാത്ത മഴയ്ക്കായി നസ്‌റി എഴുതുന്നു...

  
backup
October 19, 2017 | 7:35 AM

%e0%b4%a8%e0%b4%be%e0%b4%b2%e0%b4%be%e0%b4%82%e0%b4%b5%e0%b4%b3%e0%b4%b5%e0%b5%8d-%e0%b4%aa%e0%b5%86%e0%b4%af%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a4%e0%b5%80%e0%b4%b0%e0%b4%be%e0%b4%a4%e0%b5%8d

കല്‍പ്പറ്റ: അനുഭവത്തിന്റെ തീവ്രതയാണ് എഴുത്തിന്റെ ആണിക്കല്ലെന്ന് പഠിപ്പിച്ച അധ്യാപകര്‍ക്കും കരുത്തായി കൂടെ നിന്ന കൂട്ടുകാര്‍ക്കും പെയ്ത് തീരാത്ത മഴക്കും സമര്‍പ്പിച്ചെഴുതിയ യുവ എഴുത്തുകാരി നസ്‌റി കുന്നമ്പറ്റയുടെ നാലാം വളവ് ശ്രദ്ധേയമാകുന്നു. പെയ്‌തൊഴിയുമ്പോള്‍, ഇന്‍ലന്റ്, യാത്രാമൊഴി, നാലാംവളവ്, മരണമൊഴി, കാലന്‍കിളി, കാലം കേള്‍ക്കാത്ത ചിലമ്പൊലികള്‍, തൂലികത്തുമ്പില്‍ നിന്നുതിരുമ്പോള്‍, കൊഴിഞ്ഞ ഇലകള്‍ പറഞ്ഞത്, നിര്‍മ്മല ഭവന്‍, വിധി, വസന്തം പോയതറിയാതെ എന്നീ പന്ത്രണ്ട് കഥകളാണ് നാലാം വളവില്‍ വായനക്കാരെ കാത്തിരിക്കുന്നത്.

തന്നോടോരം ചേര്‍ന്ന് പോയവരെ നോക്കി നെടുവീര്‍പ്പിട്ടും അസ്വസ്ഥയായും വേദനിച്ചും നനഞ്ഞ ഹൃദയത്തില്‍നിന്നു മഴയായി പെയ്‌തൊഴിഞ്ഞ ഈ കഥകളുടെ ചൂടും ചൂരും ഒരു തുടക്കക്കാരിയെന്ന പരിമിതി മറികടക്കാന്‍ നസ്‌റിയക്ക് കരുത്തേകുന്നുണ്ട്. എവിടെയൊക്കെയോ ചെന്നുമുട്ടി മറിഞ്ഞ് വീണ് ചോരപൊടിയുന്ന ഒരു സ്വഭാവം ഈ കഥകള്‍ക്കെല്ലാമുണ്ടെന്ന് അവതാരികയില്‍ ഡോ. പി സരസ്വതിയും മനുഷ്യഹൃദയങ്ങള്‍ പോലും യന്ത്രവര്‍ക്കരിച്ചുപോയ കഥയില്ലാത്ത കാലത്തിന്റെ തുരുത്തില്‍ ജീവിതത്തിന്റെ പച്ചപ്പുകള്‍ തേടുകയാണ് കഥകളെന്നും ആമുഖത്തില്‍ ഒ.ടി അബ്ദുല്‍ അസീസും പറയുന്നു. തൃശൂരിലെ അങ്കണം ബുക്‌സാണ് പ്രസാധകര്‍. കവര്‍ ചിത്രവും ചിത്രങ്ങളും തയാറാക്കിയത് ടി.പി സുമയ്യ ബീവിയാണ്.


കല്‍പ്പറ്റ കോപ്പറേറ്റീവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ഒന്നാം വര്‍ഷ സാഹിത്യബിരുദ വിദ്യാര്‍ഥിനിയുമാണ് നസ്‌റി. കഥയെഴുത്തിന്റെ വഴിയില്‍ നിരവധി അംഗീകാരങ്ങളും ഈ യുവകഥാകാരിയെ തേടിയെത്തിയിട്ടുണ്ട്. കുഞ്ഞുണ്ണി മാസ്റ്റര്‍ അനുസ്മരണ കുട്ടേട്ടന്‍ സാഹിത്യപുരസ്‌കാരം, അങ്കണം കഥാപുരസ്‌കാരം, നീര്‍മാതളം ബുക്‌സിന്റെ കത്തെഴുത്ത് മത്സരത്തിലും പി.ആര്‍.ഡി നടത്തിയ പ്രബന്ധ രചനാമത്സരത്തിലും ഒന്നാം സ്ഥാനം തുടങ്ങിയവയും നസ്‌റിയെ തേടിയെത്തി. കുന്നമ്പറ്റയിലെ പാലാംകുണ്ടില്‍ മുഹമ്മദ് അലിയുടെയും റഷീദയുടെയും മകളാണ്.



 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബത്തിന്റെ കൂട്ടക്കൊല മുതല്‍ വധശിക്ഷ വരെ; ഷെയ്ഖ് ഹസീനയുടെ 50 വര്‍ഷത്തെ രാഷ്ട്രീയ ജീവിതം

International
  •  2 days ago
No Image

വോട്ടര്‍പട്ടികയില്‍ നിന്ന് പേര് വെട്ടിയ വൈഷ്ണ സുരേഷിന്റെ ഹിയറിങ് ഇന്ന്; നടപടി ഹൈക്കോടതി ഉത്തരവിന് പിന്നാലെ

Kerala
  •  2 days ago
No Image

ബുക്കര്‍ സമ്മാനം പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറിയതിനുള്ള അംഗീകാരം: ബാനു മുഷ്താഖ്

uae
  •  2 days ago
No Image

എസ്.ഐ.ആര്‍ നിര്‍ത്തിവെക്കണം; സുപ്രീം കോടതിയില്‍ ഹരജി നല്‍കി കേരളം

Kerala
  •  2 days ago
No Image

ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ഉപദേശകരായി മലയാളിയടക്കം രണ്ടു ഇന്ത്യക്കാര്‍

qatar
  •  2 days ago
No Image

ഇനി 'പണി' വോട്ടർമാർക്ക്; ഫോമുമായി ബൂത്തിലെത്താൻ നിർദേശം 

Kerala
  •  2 days ago
No Image

മദീനയിലെ ബസ് ദുരന്തം: ഖബറടക്ക ചടങ്ങുകള്‍ക്കായി മന്ത്രി അസ്ഹറുദ്ദീന്റെ നേതൃത്വത്തില്‍ തെലങ്കാന സംഘം മദീനയില്‍; ബന്ധുക്കള്‍ ഇന്ന് തിരിക്കും

National
  •  2 days ago
No Image

വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം; കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ഇന്ന്

National
  •  2 days ago
No Image

ഇന്നും ഒറ്റപ്പെട്ട മഴ; ആറ് ജില്ലകള്‍ക്ക് മുന്നറിയിപ്പ്; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  2 days ago
No Image

പാലത്തായി പോക്‌സോ കേസ്; രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി; പ്രതിക്കായി മേൽക്കോടതികളെ സമീപിക്കും

Kerala
  •  2 days ago