മഴ കനത്തില്ല; തളിരിടാതെ കുരുമുളക് വള്ളികള്‍
പുല്‍പ്പള്ളി: കര്‍ക്കടകം അവസാനിക്കാറായിട്ടും മഴയില്ലാത്തതിനാല്‍ കുരുമുളക് ചെടികള്‍ തളിരിട്ടിട്ടില്ല. ഏപ്രില്‍-മെയ് മാസങ്ങളില്‍ തിരിയിടേണ്ട ചെടികള്‍ ഇപ്പോഴും കായ്ക്കാതെ നില്‍ക്കുകയാണ്. വൈകിയിട്ട തിരികള്‍ മഴയില്ലാതെ പൊഴിഞ്ഞും തുടങ്ങിയിട്ടുണ്ട്.
മഴയും വെയിലും കൃത്യമായ തോതില്‍ ലഭിച്ചാലേ കുരുമുളക് തിരിയിട്ട് മണികള്‍ പിടിക്കുകയുള്ളൂ. ഇക്കൊല്ലം എന്തു വിളവെടുക്കുമെന്ന ആശങ്കയിലാണ് കുരുമുളക് കര്‍ഷകര്‍. സംസ്ഥാനത്ത് തന്നെ ഒരുകാലത്ത് കുരുമുളക് ഉല്പാദനത്തില് ഏറ്റവും മുന്നില്‍ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളായിരുന്നു. പാടിച്ചിറയിലും മുള്ളന്‍കൊല്ലിയിലും പുല്‍പ്പള്ളിയിലുമെല്ലാം 20 മുതല്‍ 50 ക്വിന്റല്‍ വരെ കുരുമുളക് ലഭിച്ചിരുന്ന തോട്ടങ്ങളില്‍ നിന്നും ഇപ്പോള്‍ കിട്ടുത് വെറും 10 മുതല്‍ 50 കിലോഗ്രാം വരെ മാത്രം.
ഇക്കൊല്ലം അതുമുണ്ടാവില്ലെന്നു കര്‍ഷകര്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനം പ്രദേശത്തെ കുരുമുളകുല്‍പാദനം തകിടം മറിച്ചു.
പ്രദേശത്തെ ഏക്കര്‍കണക്കിന് കുരുമുളക് തോട്ടങ്ങളാണ് ഇക്കൊല്ലത്തെ വരള്‍ച്ചയില്‍ കരിഞ്ഞുണങ്ങിയത്. പിന്നാലെ ദ്രുതവാട്ടവും തിരിച്ചടിയായി. കുടിയേറ്റ ജനതയുടെ കാര്‍ഷിക സംസ്കാരത്തിന്റെ പിന്തുടര്ച്ച തന്നെ ഇല്ലാതാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."