ജനറല്‍ നഴ്സിംഗ് ആന്റ് മിഡ് വൈഫറി ഡിപ്ലോമ : സ്പോട്ട് അഡ്മിഷന് 21 ന്
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി 201718 അധ്യയന വര്‍ഷത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിംഗ് ആന്റ് മിഡ് വൈഫറി കോഴ്സില്‍ സീറ്റൊഴിവുണ്ട്. കോട്ടയം ഗവണ്മെന്റ് നഴ്സിംഗ് കോളേജില്‍ എസ്.റ്റി വിഭാഗം ആണ്‍കുട്ടികളുടെ രണ്ട് ഒഴിവുകളും, കോഴിക്കോട് ഗവണ്മെന്റ് നഴ്സിംഗ് കോളേജിലെ എസ്.സി വിഭാഗം പെണ്‍കുട്ടികളുടേയും ആണ്‍കുട്ടികളുടേയും ഓരോ ഒഴിവുകളും ഉള്‍പ്പെടെ നാല് ഒഴിവുകള്‍ നികത്താന്‍ ഒക്ടോബര്‍ 21 ന് രാവിലെ 11 ന് തിരുവനന്തപുരം മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ സ്പോട്ട് അഡ്മിഷന് നടത്തും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കും സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. വിദ്യാര്‍ത്ഥികള്‍ പ്രോസ്പെക്ടസില്‍ പറഞ്ഞിരിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ടോ, പ്രോക്സി മുഖാന്തരമോ ഹാജരാകണം. സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാത്തവരെ അഡ്മിഷന് പരിഗണിക്കില്ല. വിശദ വിവരങ്ങള്‍ക്ക് www.dme.kerala.gov.in.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."