HOME
DETAILS
MAL
സോളാര്‍ തുടരന്വേഷണം: മന്ത്രിസഭായോഗത്തില്‍ വിമര്‍ശനം
backup
October 19 2017 | 15:10 PM
തിരുവനന്തപുരം: സോളാര്‍ കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് മന്ത്രിസഭയില്‍ ഭിന്നാഭിപ്രായം. വിവിധ മന്ത്രിമാരാണ് സര്‍ക്കാരിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് വിമര്‍ശനമുന്നയിച്ചത്.
കേസുമായി ബന്ധപ്പെട്ട് വീണ്ടും നിയമോപദേശം തേടാനുള്ള തീരുമാനം സര്‍ക്കാരിന് ക്ഷീണമാണെന്ന് മന്ത്രി എ.കെ ബാലന്‍ അഭിപ്രായപ്പെട്ടു.
ഇനിയും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ യോഗത്തില്‍ വിമര്‍ശനമുന്നയിച്ചു. മന്ത്രി മാത്യു ടി തോമസും ഇതേ അഭിപ്രായമാണ് യോഗത്തില്‍ ഉന്നയിച്ചത്. എന്നാല്‍, എതിരഭിപ്രായങ്ങള്‍ അവഗണിച്ച് നിയമോപദേശം തേടാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."