സര്‍ക്കാരിന്റേത് തൊഴിലാളി വിരുദ്ധ സമീപനമെന്ന് കെ.പി രാജേന്ദ്രന്‍
തിരുവനന്തപുരം: കോഴിക്കോട്ടെ കോമണ്‍വെല്‍ത്ത് ഹാന്റ്‌ലൂം ഫാക്ടറി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സപ്തദിന സത്യഗ്രഹം തുടങ്ങി. ഈ മാസം 25വരെയാണ് സത്യഗ്രഹമിരിക്കുക.ഇന്നലെ രാവിലെ എ.ഐ.ടി.യു.സി സംസ്ഥാന ജന. സെക്രട്ടറി കെ.പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഫാക്ടറി സംരക്ഷിക്കുന്നതില്‍ കാലതാമസമെടുക്കുന്നതിലൂടെ സര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തൊഴിലിടം എന്നതിനൊപ്പം പൈതൃക സ്വത്ത് കൂടിയായ കോംട്രസ്റ്റ് ഫാക്ടറി സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടക്കുന്ന ദിവസങ്ങളില്‍ ബന്ധപ്പെട്ട മന്ത്രിമാരെയും വകുപ്പ് മേധാവികളെയും നേരില്‍ കണ്ട് വിഷയത്തിന്റെ ഗൗരവം അറിയിക്കുമെന്നും തൊഴിലാളി പ്രതിനിധികള്‍ പറഞ്ഞു. 2009 ഫെബ്രുവരി ഒന്നിന് അടച്ചുപൂട്ടിയ ഫാക്ടറി തുറന്ന് പ്രവര്‍ത്തിപ്പിച്ച് തൊഴിലാളികള്‍ക്ക് അടച്ചിട്ട കാലത്തെ വേതനമുള്‍പ്പെടെ മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കണമെന്ന് മാര്‍ച്ച് 31ന് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. വിധി വന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് തൊഴിലാളികള്‍ വീണ്ടും സമരത്തിനിറങ്ങിയത്.
ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഗംഗാധരന്‍ അധ്യക്ഷനായി. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഇ.സി സതീശന്‍, കെ.സി രാമചന്ദ്രന്‍ (ഐ.എന്‍.ടി.യു.സി), രാധാകൃഷ്ണന്‍ (എ.ഐ.ടി.യു.സി), പി. ശിവപ്രകാശ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."