HOME
DETAILS
MAL
യുദ്ധവിമാനങ്ങള്‍ ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയില്‍ 24ന് ഇറങ്ങും
backup
October 20 2017 | 02:10 AM
ന്യൂഡല്‍ഹി: വ്യോമ സേനയുടെ 20 യുദ്ധ വിമാനങ്ങള്‍ അടുത്ത ആഴ്ച ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയില്‍ പറന്നിറങ്ങും. അടിയന്തര സാഹചര്യത്തില്‍ ദേശീയ പാതകള്‍ റണ്‍വേ ആക്കാന്‍ കഴിയുമോയെന്ന പരീക്ഷണത്തിന്റെ ഭാഗമായാണ് യുദ്ധവിമാനങ്ങള്‍ ഇവിടെ ഇറക്കുന്നതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.
ഈ മാസം 24നാണ് വിമാനങ്ങള്‍ എക്‌സ്പ്രസ് വേയില്‍ ഇറങ്ങുക. എന്‍.എന്‍-32 ചരക്കുവിമാനം, മിറാഷ്-2000, സുഖോയ് 30-എം.കെ ഐ ഫൈറ്റര്‍ ജെറ്റ് എന്നിവയാണ് ഇറങ്ങുക. വിമാനം ഉറക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേ അടച്ചു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ നിന്ന് 65 കി.മീറ്റര്‍ മാറിയുള്ള യുനാവോയിലെ ബംഗാര്‍മാവുവിലെ എക്‌സ്പ്രസ് വേയിലാണ് വിമാനങ്ങള്‍ ഇറങ്ങുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."