HOME
DETAILS
MAL
ന്യൂസിലന്‍ഡിലെ പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായി ജാസിന്ഡ് ആര്‍ഡേണ്‍
backup
October 20 2017 | 03:10 AM
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയായി ജാസിന്ഡ് ആന്ഡേണിനെ തെരഞ്ഞെടുത്തു. രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയെന്ന പ്രത്യേകതയും 37കാരിയായ അന്ഡേണിനുണ്ട്. മധ്യ ഇടതു സഖ്യ സര്‍ക്കാരിനാണ് ഇവര്‍ നേതൃത്വം കൊടുക്കുക. കഴിഞ്ഞ മൂന്നുമാസം ആര്‍ഡേണ്‍ പ്രതിപക്ഷ നേതാവായിരുന്നു. സെപ്റ്റംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനെ തുടര്‍ന്നാണ് മധ്യ ഇടതുപക്ഷ പാര്‍ട്ടി സഖ്യം ന്യൂസിലന്‍ഡില്‍ അധികാരത്തിലെത്തിയത്. ആര്‍ഡേണിന്റെ ലേബര്‍ പാര്‍ട്ടിയായിരുന്നു തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ രണ്ടാമത്തെ പാര്‍ട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."